GOTEC

ഇംഗ്ലീഷ് ഭാഷയുടെ പരിപോഷണത്തിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക് സെൻറർ ഫോർ ഇംഗ്ലീഷും (DCE) സംയുക്തമായി നടപ്പാക്കുന്ന GOTEC(Global Opportunities Through English Communication)പദ്ധതിയുടെ ഉദ്ഘാടനം ,നമ്മുടെ സ്കൂളിൽ 27/6/2023 ന് രാവിലെ അസംബ്ലിയോടൊപ്പം ബഹു :ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീലാകുമാരിയുടെ നേതൃത്വത്തിൽ, വിവിധ പരിപാടികളോടൊപ്പം സമുചിതമായി നടന്നു.ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 78 സ്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കുന്നു.ഈ വർഷം നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന 50 കുട്ടികൾക്കാണ് ഈ പ്രത്യേക ഇംഗ്ലീഷ് ക്ലാസുകൾ ലഭിക്കുന്നത്.ഇതിൽ അംഗങ്ങൾ ആകുവാൻ എഴുത്ത്  പരീക്ഷയും ഇൻറർവ്യൂവും നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.അതിൽനിന്നും തെരഞ്ഞെടുത്ത ഇംഗ്ലീഷ് മീഡിയത്തിലെയും മലയാളം മീഡിയത്തിലെയും ,50 വിദ്യാർഥികളാണ് ഈ ക്ലാസ്സുകളുടെ ഗുണഭോക്താക്കൾ .

ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി, തെരഞ്ഞെടുക്കപ്പെട്ട ഈ വിദ്യാർത്ഥികളിലൂടെ സ്കൂൾ മുഴുവനും ഇംഗ്ലീഷ് ഭാഷയുടെ വിനിമയം സാദ്ധ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ വൈകുന്നേരം മൂന്നര മുതൽ നാലര വരെയും അവധി ദിവസങ്ങളിലും ആയാണ് ക്ലാസ്സുകൾ നിജപ്പെടുത്തിയിരിക്കുന്നത്.പ്രത്യേകമായി തയ്യാറാക്കിയ  മോഡ്യൂൾ പ്രകാരമാണ് (50 Modules) ക്ലാസുകൾ നടത്തുന്നത്.നമ്മുടെ സ്കൂളിലെ അദ്ധ്യാപകർ തന്നെ ഈ ക്ലാസ്സുകളുടെ മെന്റേഴ്സ് ആയി പ്രവർത്തിക്കുന്നു. മാത്രമല്ല ചില ക്ലാസ്സുകൾ  റിസോഴ്സ് അദ്ധ്യാപകരെ കൊണ്ടും നടത്തിവരുന്നു.

ക്ലാസ്സുകൾ നടക്കുന്ന ദിവസം GOTEC ന്റെ  പ്രത്യേക  യൂണിഫോം  വിദ്യാർഥികൾ ധരിച്ചുവരുന്നു.മാത്രമല്ല ടി വിദ്യാർത്ഥികൾ GOTEC AMBASSADOR ബാഡ്ജ് എല്ലാദിവസവും സ്കൂളിൽ ധരിച്ചു വരുന്നു.ഡിസംബർ രണ്ടിന് നടക്കുന്ന ഈ വർഷത്തെ സെമിഫൈനൽ മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികളും പങ്കുചേരുന്നു.അതിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് ജനുവരി മാസത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെ  മത്സരങ്ങളിലും പങ്കെടുക്കുവാൻ അവസരമുണ്ട് .ഇക്കഴിഞ്ഞ മാസങ്ങളിൽ നടന്ന ക്ലാസുകളിലൂടെ, വിദ്യാർത്ഥികൾ മികച്ച രീതിയിൽ ഇംഗ്ലീഷിൽ സംവദിക്കുന്നു. രക്ഷകർത്താക്കളുടെ പ്രതികരണവും സഹകരണവും ഈ പദ്ധതിക്ക് ഏറ്റവും കരുത്തേകുന്നു.തുടർന്നുള്ള വർഷങ്ങളിലും നമ്മുടെ സ്കൂളിൽ ഈ പദ്ധതിയിലൂടെ മികച്ച അക്കാദമിക റിസൾട്ട്,പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച റിസൾട്ട് തുടങ്ങിയവ ലഭ്യമാകും എന്നുള്ളതിൽ യാതൊരു സംശയവുമില്ല.