2023 അധ്യയന വർഷത്തെ വായനാദിനാചരണവും ഭാഷാ സമിതി ഉദ്ഘാടനവും ജൂൺ 19 രാവില 9:30ന് എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി. ഡോ പ്രസീദ കെ.പി ഉത്ഘാടനം ചെയ്തു. വായനയുടെ ആവശ്യകതയെപറ്റിയും വായനയുടെ ഗുണങ്ങളെ പറ്റിയും വളരെ വിശദമായി തന്നെ ഉദ്ഘാടക കുട്ടികളോട് സംസാരിച്ചു. സി. റോസ് മേരി പ്ലാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി ബെബറ്റോ സ്വാഗതവും പ്രധാന അധ്യാപിക ശ്രീമതി അനു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലിജി ജോൺ, ശ്രീമതി സൺസി മഞ്ഞളി, ശ്രീമതി ധന്യ ജെ. തെക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലൈബ്രറി പ്രവർത്തന മാതൃക അവതരണം, ഭാഷാ സമിതി പ്രവർത്തനങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപെടുത്തി. തുടർന്ന് കുട്ടികളുടെ വായനാദിനത്തോടനുബന്ധിച്ചുള്ള പരിപാടികളും ഉണ്ടായിരുന്നു.

വായനാക്കളരി 2023

വിദ്യാർത്ഥികളിൽ പത്രവായനയുടെ ലോകം തുറക്കുക എന്ന ലക്ഷ്യവുമായി കുട്ടനെല്ലൂർ റീജൻസി ക്ലബിന്റെ നേതൃത്വത്തിൽ വായനാക്കളരി സംഘടിപ്പിച്ചു. റീജൻസി ക്ലബിന്റെ സെക്രട്ടറി ശ്രീ. ഷാജു വാനയുടെ പ്രാധാന്യത്തെകുറിച്ച് കുട്ടികളോട് സംസാരിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം ഊട്ടിഉറപ്പിക്കുന്നതിനായി റീജൻസി ക്ലബിന്റെ നേതൃത്വത്തിൽ മലയാളമനോരമ പത്ര വിതരണവും ആരംഭിച്ചു.

 
 
"https://schoolwiki.in/index.php?title=വായനാദിനം_2023&oldid=1999323" എന്ന താളിൽനിന്ന് ശേഖരിച്ചത്