എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രിലിമിനറി ക്യാംപ്

2022-25 ബാച്ചിലെ കുട്ടികൾക്കായി 24/9/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മിസ്ട്രസ്സ് സി. ഷിജിമോൾ സെബാസ്റ്റ്യൻ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റുൺസ്, സ്കാച്ച് 2, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

ഉപജില്ലക്യാമ്പ്

സെപ്റ്റംബർ 1,2,3 തീയതികളിലാണ് ഉപ ജില്ല ക്യാമ്പ് നടന്നത് .രാവിലെ 9.30യോടുകൂടി ക്യാമ്പ് ആരംഭിച്ചു.വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചേരുകയുണ്ടായി .പ്രോഗ്രാമിംഗ് വിഭാഗത്തിൽ നാലു പേർ ,ആനിമേഷൻ വിഭാഗത്തിൽ നാലു പേർ എന്ന അനുപാതത്തിലാണ് കുട്ടികൾ എത്തിയത്. ഫാത്തിമ മാത സ്ക്ക‍ൂളിൽ നിന്നും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ബുൾ ബുൾ ആലിയ,നിമ ആ.ർ ബാബു,ശിവകാമി വേണുഗോപാൽ,ഏയ്ഞ്ചൽ ഷാജി എന്നീ കുട്ടികളും അനിമേഷൻ വിഭാഗത്തിൽ അബിയ ബിജൊ,അമല ജോജി,ഷൈബി ബിനോയ്,പ്രതിഭ കെ തോമസ് എന്നീ കുട്ടികളും പങ്കെടുത്തു.ഓരോ കുട്ടിക്കും കാർഡ്നമ്പറുകൾ കൊടുത്ത് ഗ്രൂപ്പുകളാക്കിത്തിരിക്കുകയും ,തുടർന്ന് സോഫ്റ്റ് വെയർ ഗെയിം കളിപ്പിക്കുകയും ചെയ്തു .പുതിയ, പുതിയ സോഫ്റ്റ് വെയർ പരിചയപ്പെടുത്തുകയും , അതുപയോഗിച്ച് പ്രോഗ്രമിംഗിലും ,ആനിമേഷനിലും അസ്സൈൻമെന്റുകൾ ചെയ്യിപ്പിച്ചു.ആദ്യ ദിവസത്തിൽ തന്നെ കുട്ടികൾ വളരെ ആകാംഷയോടുകൂടിയാണിരുന്നത് .എട്ട് കുട്ടികളാണ് നമ്മുടെസ്കൂളിൽ നിന്ന് പങ്കെടുത്തത് .ക്യാമ്പിന്റെ ആദ്യ ദിനാവസാനം കുട്ടികൾക്കായി ഒരു അസ്സൈൻമെന്റ് കൊടുക്കുകയും വീട്ടിലേക്ക് ലാപ്പ്ടോപ്പ് കൊടുത്തുവിടുകയും ചെയ്തു.ഇത് ഇവരെ ഐ.റ്റി മേഖലയിലേക്ക് വഴിതിരിച്ചു വിടുവാ൯ സഹായിച്ചു. ഒരു ആനിമേഷ൯ വീഡിയോ ഉണ്ടാക്കുന്നതിനോ, ഒരു ഗെയിം നിർമ്മിക്കുന്നതിന് പിന്നിലുള്ള ബുദ്ധിമുട്ടുകളും , പ്രയാസങ്ങളും മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു .ആനിമേഷൻ വിഭാഗത്തിലേയും ,പ്രോഗ്രാമിംഗ് വിഭാഗാത്തിലേയും കുട്ടികളിൽ നിന്ന് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഉച്ചക്ക് ശേഷം അസ്സൈൻമെന്റ് കൊടുക്കുകയും ,4:00 മണിയോടുകൂടി ക്യാമ്പ് അവസാനിക്കുകയും ചെയ്തു.

കമ്പ്യൂട്ടർ പ്രോഗ്രാമിംഗിലും അനിമേഷനിലും കുട്ടികൾക്ക് കൂടുതൽ അറിവും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനവും നൽകാൻ ഈ ക്യാമ്പിന് സാധിച്ചു.