കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഫ്രീ സോഫ്റ്റ്‌വെയർ ഫെസ്റ്റ്
കുറ്റൂർ നോർത്ത്: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷത്തിന്റെ ഭാഗമായി കുറ്റൂർ നോർത്ത് കെ എം എച്ച്എസ്എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ് റോബോ ഫെസ്റ്റ് സ്പെഷ്യൽ അസംബ്ലി സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചരണം എന്നിവ സംഘടിപ്പിച്ചു. ഉബുണ്ടു 22.04 വേർഷനാണ് ഫ്രീയായി ഇൻസ്റ്റാൾ ചെയ്തു കൊടുത്തത് രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ലഭിച്ച ലാപ്ടോപ്പുകളിൽ ആണ് ഇൻസ്റ്റലേഷൻ ചെയ്തത്. റോബോട്ടിക് മേളയിൽ വിവിധതരം ആശയങ്ങൾ കുട്ടികൾ അവതരിപ്പിച്ചു . മേള ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ഗീത എസ് ആണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, എസ് ഐ ടി സി ഗ്ലോറി ജി, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ മായാ പി, സുഹറ കെ കെ എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ പിടിഎ പ്രസിഡന്റ് എന്നിവർ സംബന്ധിച്ചു
