ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ജൂൺ

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 1 : 2023-24 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട എം.എൽ.എ ഡി.കെ മുരളി അവർകൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു.

പ്രവേശനോത്സവം 2023 ശ്രീ.ഡി.കെ മുരളി (എം.എൽ.എ) ഉദ്‌ഘാടനം ചെയ്യുന്നു.

പ്രവേശനോത്സവം വീഡിയോ കാണാം ....

ജൂൺ 2 : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്രപ്രതിഭകൾക്കുള്ള ക്യാമ്പിൽ 10 എൽ ക്ലാസിലെ അനുശ്രീ പങ്കെടുക്കുകയും അവർ സംഘടിപ്പിച്ച പാർലമെന്ററി ഡിബേറ്റ് മത്സരത്തിൽ മികച്ച വാഗ്മിയായി അനുശ്രീയെ തെരഞ്ഞെടുക്കുകയും ചെയ്തു. വീഡിയോ കാണാം

ജൂൺ 3 : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഉപന്യാസമത്സരം എന്നിവ സംഘടിപ്പിക്കുകയും മാലിന്യനിർമാർജന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.ദൃശ്യങ്ങളിലേക്ക്

ജൂൺ 4 : ഐ.ഐ.ടി പാലക്കാട് സംഘടിപ്പിച്ച യുവശാസ്ത്ര പ്രതിഭകൾക്കുള്ള ക്യാമ്പിൽ 9 ഐ ക്ലാസിലെ ഷിഫാൻ പങ്കെടുത്തു.

ജൂൺ 5 : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് , പോസ്റ്റർ നിർമ്മാണം , എക്സിബിഷൻ , വൃക്ഷത്തൈ നടീൽ , വൃക്ഷത്തൈ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. അതോടൊപ്പം 9 എൽ ക്ലാസിലെ അർച്ചന പ്രദീപിന്റെ സ്പെഷ്യൽ സ്പീച്ച് ഉണ്ടായിരുന്നു.

ജൂൺ 7 : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റേഡിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു. ഈ ദിവസം മാലിന്യമുക്ത കേരളം എന്ന പ്രോജക്റ്റിന്റെ ഭാഗമായി അൽഫ ടെക്സ്റ്റൈൽസിൽ നിന്നും വേസ്റ്റ് ബിന്നുകൾ നമ്മുടെ സ്കൂളിന് ലഭിച്ചു.

ജൂൺ 19 : വായനദിനം

"വായന ലഹരിയാക്കു" എന്ന സന്ദേശം എന്ന സന്ദേശമൊരുക്കി വായനദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ, വായന ദിന പ്രഭാഷണം, സാഹിത്യ ക്വിസ്, കവിതാ പാരായണം, പോസ്റ്ററുകൾ തുടങ്ങിയ സംഘടിപ്പിച്ചു.

ജൂൺ 21 : ദേശീയ യോഗാദിനം ദേശീയ യോഗാദിനവുമായി ബന്ധപ്പെട്ടു എസ് പി സി , ജെ ആർ സി കേഡറ്റുകളുടെ യോഗ പ്രദർശനം നടന്നു.

ജൂൺ 22 : പരിസ്ഥിതി ബോധവൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രരചനയും പോസ്റ്റർ നിർമ്മാണവും പരിസ്ഥിതി മുദ്രാവാക്യ രചനയും പ്രസംഗ മത്സരവും നടത്തി.

ജൂൺ 24: നമ്മുടെ സ്കൂളിലെ അഡൽറ്റ് ക്ലബ്ബിലെ അംഗങ്ങളായ 10 L ക്ലാസിലെ ലുക്മാൻ,  10 F ക്ലാസിലെ ശ്രാവൺ, 8G ക്ലാസിലെ ഗൗതം,  9 G ക്ലാസിലെ കീർത്തന ആർ എസ് എന്നിവർ അവരവർക്ക് പ്രിയപ്പെട്ട പുസ്തകങ്ങൾ ബഹുമാനപ്പെട്ട എച് എം ലിജി ടീച്ചർ നു കൈമാറി. എസ്പിസി ശേഖരിച്ച പഠനോപകരണങ്ങളും വസ്ത്രങ്ങളും അർഹരായവർക്ക് നൽകുകയും ചെയ്തു. വായനാവാരവുമായി ബന്ധപ്പെട്ട് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചിരുന്നു. ബഹുമാനപ്പെട്ട എച്ച് എം വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ജൂൺ 26: അന്താരാഷ്ട്ര ലഹരിമുക്ത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് വെഞ്ഞാറമൂട് ഹയർസെക്കൻഡറി  സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു. നിരവധി വിശിഷ്ട വ്യക്തികൾ ഈ പരിപാടിയിൽ പങ്കെടുത്തു. ഈ ദിനത്തിൽ നമ്മുടെ സ്കൂളിലെ ചിത്രകാരന്മാരായ യദുകൃഷ്ണ (10G) അർണവ് (8L) എന്നിവർ മന്ത്രിക്ക് അദ്ദേഹത്തിന്റെ  ചിത്രങ്ങൾ വരച്ചു സമ്മാനിച്ചു. നമ്മുടെ സ്കൂളിൽ ലഹരി വിമുക്ത ക്ലബ്ബായ സമീക്ഷയിലെ അംഗങ്ങൾ തയ്യാറാക്കിയ വിവിധ പോസ്റ്ററുകളും കലാപരിപാടികളും പ്രദർശിപ്പിച്ചു.