സ്‌ക‌ൂൾ ലൈബ്രറി നമ്മ‌ുടെ സ്‌ക‌ൂളിൽ വിപ‌ുലമായ പ‌ുസ്‌തകശേകരങ്ങളോടെ സ‌ുസജ്ജമായ സ്‌ക‌ൂൾ ലൈബ്രറി പ്രവർത്തിക്ക‌ുന്ന‌ു.വിദ്യാർത്ഥികൾക്ക് വിനോദത്തോടൊപ്പം അവര‌‌ുടെ പഠന പ്രവർത്തനങ്ങൾക്ക‌ും സഹായകമാവ‌ും വിധത്തില‌ുള്ള പ‌ുസ്‌തകങ്ങളാണ് ഇവിടെയ‌ുള്ളത്. ക്ലാസധ്യാപകര‌ുടെ മേൽനോട്ടത്തിൽ ക‌ുട്ടികൾക്ക് പ‌‌ുസ്‌തക വിതരണംനടത്ത‌ുന്ന‌ു. ഒഴിവ‌ുവേളകളിൽ ആവശ്യമ‌ുള്ളപ‌ുസ്‌തകങ്ങൾ തിരഞ്ഞെട‌ുത്ത് വായിക്കാന‌ുള്ള സ്ഥലസൗകര്യങ്ങള‌‌ും സ്‌ക‌ൂൾ ലൈബ്രറിയിൽ ഒര‌ുക്കിയിരിക്ക‌ുന്ന‌ു. സ്‌ക‌ൂൾ ലൈബ്രറിയ‌‌ുടെ ചാർജ് സൗമിനി ടീച്ചർ ആണ് വഹിക്ക‌ുന്നത്.ലൈബ്രേറിയൻ ആയി ഷമീമ ടീച്ചർ ആണ് പ്രവർത്തിക്ക‌ുന്നത്. ഏകദേശം എണ്ണായിരത്തിലധികം പ‌ുസ്‌തകങ്ങൾ ഇവിടെയ‌ുണ്ട്.