എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ വിശന്നുവലഞ്ഞ പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
വിശന്നുവലഞ്ഞ പൂച്ച
  • വിശന്നു വലഞ്ഞ *പൂച്ച*

എന്നും പതിവായി ലഭിക്കുന്ന ഭക്ഷണം കിട്ടാതെ ചിഞ്ചു പൂച്ച സ്കൂൾ പരിസരത്ത് അലഞ്ഞു തിരിഞ്ഞു.എന്തു പറ്റി സ്ക്കൂളു- കളും തുറന്നിലല്ലോ ഹോട്ടലുകളും അടഞ്ഞു കിടക്കുന്നു.കല്യാണ മണ്ഡപത്തിലും ആളനക്കമോ കല്യാണ സദ്യയോ ഇല്ല.വിശന്നിട്ട് വയ്യ. ഭക്ഷണം കഴിച്ചിട്ട് അഞ്ചാറ് ദിവസമായി .ഇനി എന്തു ചെയ്യും? ഇതിനു മുമ്പ് ഇതു പോലെ ഉണ്ടായി ലല്ലോ.ചിഞ്ചു പൂച്ച നടന്ന് നടന്ന് എന്റെ വീട്ടിന്റെ മുമ്പിലെത്തി. ങ്യാവു ങ്യാവു ശബ്ദം കേട്ട് ഞാൻ വീട്ടിന്റെ പുറത്തിറങ്ങി.വിശന്നു വലഞ്ഞ ആ പൂച്ചയെ കണ്ട് എനിക്ക് സങ്കടമായി.അമ്മേ കുറച്ച് ചോറ് ഈ പൂച്ചയ്ക്ക് കൊടുക്കൂ.അല്ലെങ്കിൽ ഇത് വിശന്നു ചാവും.അമ്മ അടു- ക്കളയിൽ നിന്ന് കുറച്ചു ചോറുമായി വന്നു.ആ പൂച്ചയ്ക്ക് കൊടുത്തു. ആർത്തിയോടെ അവൻ അത് അക- ത്താക്കി.ചോറ് കഴിച്ച് സന്തോഷ- ത്തോടെ എന്നെ നോക്കി ങ്യാവൂ എന്ന് കരഞ്ഞ് കൊണ്ട് ഓടി മറ- ഞ്ഞു.

  • അനുശ്രീ.എം.-

II-A എൻ.കെ.ബി.എം.എ.യു.പി.സ്ക്കൂൾ നീലേശ്വരം.*

എം. അനുശ്രീ
2 എ എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ