മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണ കാലം

കൊറോണ കാലം      

കൊറോണ കാലം

കൊറോണ എന്നാ മഹാമാരിയിൽ
വിറങ്ങലിച്ചു ഭൂലോകമൊക്കയും....
കൊറോണ തന്ന പാഠങ്ങൾ ഒക്കെയും
മറക്കല്ലേ നാം ജീവിതത്തിൽ
സമയം തികയാത്തൊരു ജീവിത യാത്രയിൽ
ഇന്ന് സമയം പോകുവാനായി കാത്തിരിക്കുന്നു നാം...
ആഘോഷങ്ങളില്ല, ആർഭാടങ്ങളില്ല...
വീടിൻ ചുവരുകൾ നൽകുമാ
രക്ഷയും, സ്നേഹവും എന്തെന്ന് നാം തിരിച്ചറിഞ്ഞു.....
ചക്കയും ചേനയും ചേമ്പുമെല്ലാം
വീണ്ടും നമുക്കിഷ്ട്ട വിഭവങ്ങളായി....
തോൽക്കില്ല നാം...
തോല്പിക്കും നാം...
ഈ മഹാമാരിയെ......

                     
    
 

ഫർഹാന. എം
8A മൗണ്ട് ബഥനി, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത