ഒരു നാൾ ഒരുവൻ ഓടിയിങ്ങെത്തി
അവനാളു കെങ്കേമനത്രേ
ആരുമറിയാതെ ആരേയും കൂസാതെ
അവനങ്ങ് ആളിപ്പടർന്നു
പേരാണു കേമം കൊറോണയെന്നെങ്കിലും
സോപ്പിട്ടു മാറ്റി നിർത്തീടാം
ഇടയ്ക്കിടെ കൈ കഴുകീടുകിൽ
ഇവനെ തുരത്തി അകറ്റി നിർത്തീടാം
ഭാരത മണ്ണിലെത്തിയയുടനവനെ
നാമേവരും ലോക്കിട്ടു പൂട്ടി
വീട്ടിലിരിപ്പും വ്യക്തി ശുചിത്വവും
കൊണ്ടവൻ്റെ പണി നാം പൂട്ടി
പോലീസും ആതുര സേവകരുമൊപ്പം
ഒന്നായ് നമുക്ക് പൊരുതി നിന്നീടാം
കോവിഡ് നയൻ്റീനെന്നയീ വ്യാധിയെ
കൈകോർക്കാതെ മുന്നേറി മാറ്റിടാം.