പാട്ടിന് പോയി ആൽമരത്തണലിൽ...
പാട്ടിന് പോയി ആൽമരത്തണലിൽ...
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ.. ഓർക്കുമ്പോൾ ഒരുപാട് സന്തോഷം നൽകുന്ന നിമിഷങ്ങൾ സമ്മാനിച്ച വിദ്യാലയം..ഏഴ് വർഷങ്ങൾക് മുൻപ് ആണ് ഞാൻ രാജീവ് ഗാന്ധിയിൽ നിന്ന് പഠിച്ചിറങ്ങിയത്.എന്റെ വിദ്യാലയം എനിക്ക് നൽകിയ ബന്ധങ്ങൾ എന്നെ ഇന്നും അവിടുത്തെ വിദ്യാർത്ഥി ആക്കാറുണ്ട്..എന്റെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി പഠനം മുഴുവൻ പവിത്രമായ ഈ മണ്ണിലായിരുന്നു.. അഞ്ച് വർഷം എത്ര നല്ല നല്ല ഓർമകൾ സമ്മാനിച്ചാണ് കടന്നുപോയത്. അഞ്ച് വർഷവും കലോത്സവത്തിലെ പങ്കെടുക്കാൻ കഴിയുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട് അധ്യാപകർ. അവരുടെ ഭാഗത്തുനിന്നും ചെയ്തുതരേണ്ട എല്ലാ സഹായങ്ങളും സന്തോഷത്തോടെ ചെയ്തു തരാറുണ്ട്.പ്ലസ് ടു കംപ്യൂട്ടർ സയൻസ് കഴിഞ്ഞ് തുടർ പഠനത്തിന് പല വഴികൾ അന്വേഷിക്കുമ്പോൾ 'നീ ധൈര്യത്തോടെ പാട്ടിൻ്റെ വഴിക്ക് പോകൂ' എന്ന് ചുമലിൽത്തട്ടിപ്പറഞ്ഞ അധ്യാപകർ.. ആ തീരുമാനമാണെൻ്റെ ജീവിതത്തെ മാറ്റി മറിച്ചത്. ഓരോരുത്തരും അവർക്കിഷ്ടമുള്ളിടം തിരഞ്ഞെടുക്കണം.ഇന്ന് ഞാൻ സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.മലയാളികളുള്ളിടം മുഴുവൻ പടർന്ന് പന്തലിച്ച് ആൽമരത്തണലിൽ പാട്ടു പാടിത്തിമിർക്കുന്ന എനിക്ക് പാട്ടിൻ്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.ഒരുപക്ഷെ ഇവിടെ പഠിച്ചില്ലായിരുന്നെങ്കിൽ എനിക്ക് അത് ഒരു വലിയ നഷ്ടമായേനെ..അതുകൊണ്ട് തന്നെ ഓരോ വേദികൾ കിട്ടുമ്പോഴും നല്ല അവസരങ്ങൾ ലഭിക്കുമ്പോഴും ഇതിനൊക്കെ എന്നെ ഒരുപാട് സഹായിച്ച എന്റെ വിദ്യാലയത്തെയും എന്റെ അധ്യാപകരെയും കൂട്ടുകാരെയും എപ്പോഴും ഓർക്കാറുണ്ട്. ൫൫൫൫൫൫൫൫൫൫൫