സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീ സോഫ്റ്റ്വെയറിന്റെ പ്രചരണാർത്ഥം ആഗസ്റ്റ് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് സ്കൂളിൽ നടത്തി. പ്രത്യേക അസംബ്ളി, എല്ലാ ക്ലാസിലും ബോധവത്കരണ പരിപാടികൾ , ഐ റ്റി കോർണർ, ഗെയിം കോർണർ, ഹാർഡ് വെയർ ഷോ, വിവിധ സെമിനാറുകൾ, പോസ്റ്റർ മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. 12 മുതൽ 15 വരെ ടാഗോറിൽ വെച്ചു നടന്ന സംസ്ഥാനതല ഫ്രീഡം ഫെസ്റ്റിൽ സ്കൂളിലെ ലിറ്റിൽ കൈറ്റിലെ എല്ലാ കുട്ടികളും പങ്കെടുത്തു.

ഫ്രീഡം ഫെസ്റ്റ് 2025 - 2026

ഫ്രീഡം ഫെസ്റ്റ് വാരാഘോഷത്തിൻ്റെ തുടക്കമായി 22/9/2025 തിങ്കൾ രാവിലെ സ്കൂൾ അസംബ്ലിയിൽ ഫ്രീഡം വാരാഘോഷ പ്രതിജ്ഞ പത്താം ക്ലാസിൽ പഠിക്കുന്ന കുമാരി അനഞ്ജന കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയുണ്ടായി. എസ് ഐ റ്റി സി പ്രീത ടീച്ചർ  സ്വന്തന്ത്ര്യ സോഫ്റ്റ് വെയർ  വാരാഘോഷത്തിൻ്റെ പ്രാധ്യാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയുണ്ടായി.

27/9/2025 വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച റോബോട്ടിക് ഫെസ്റ്റ് അന്ന് മഴ കാരണം അവധിയായതു കൊണ്ട് 29/9/2025 തിങ്കൾ നടത്താമെന്ന് തീരുമാനിച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ വളരെ നന്നായിരുന്നു. കൂടാതെ റോബോട്ടിക് ഫെസ്റ്റിൻ്റെ ഭാഗമായി കുമാരി അനഞ്ജന തയ്യാക്കിയ തീപിടുത്തം ഉണ്ടായാൽ ആട്ടോമാറ്റിക്കായി തീ അണയ്ക്കുന്ന സംവിധാനം, കുമാരി സുഹൈല തയ്യാറാക്കിയ സെൻസർ,കുമാരി നസ്റിൻ തയ്യറാക്കിയ ട്രാഫിക്ക് ലൈറ്റ്, കുമാരി അൽദിയ തയ്യാറാക്കിയ ഡാൻസിങ്ങ് ലൈറ്റ്, കുമാരി ഹഫ്‌ന തയ്യാറാക്കിയ ആട്ടോമാറ്റിക് സെൻസർ ഇവയെല്ലാം വളരെ പുതുമയാർന്നതായിരുന്നു. അതോടൊപ്പം കുമാരി ഹിമയും കുമാരി സഹയും ഓപ്പൺ ടൂൺസ് സങ്കേതമുപയോഗിച്ച് തയ്യാറാക്കിയ അനിമേഷനും വളരെ ആകർഷകമായിരുന്നു

ഒൻപതാം ക്ലാസിലെ സ്നേഹ സ്ക്രാച്ചിൻ്റെ സഹായത്തോടെ തയ്യാറാക്കിയ ഗെയിമും വളരെ പുതുമയുള്ളതായിരുന്നു. രാവിലെ 9.30 am തുടങ്ങിയ എക്സ്ബിഷൻ 12 pm ന് അവസാനിക്കുകയുണ്ടായി