ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/കാത്തിരിപ്പ്

കാത്തിരിപ്പ്

അതിജീവനത്തിന്റെ-
നെറുകയിൽ ഇന്നിതാ..
നിർവികാരത്തിന്റെ വേദനയും
നിഷ്കളങ്കതയുടെ കാത്തിരിപ്പു.

അതിജീവനത്തിന്റെ
നല്ല നാളിനായി കാത്തിരിപ്പു ഞാൻ
എനിക്കീ കാലത്തിനോട്
തികച്ചും മൗനം നിറഞ്ഞ നിർവികാരമാണ്.

എന്നിൽ നിലനിൽക്കുന്ന അഥവാ
എന്നിലേക്ക് വന്നെത്തുന്നതുമായ
വേദനകളും സങ്കടങ്ങളും എന്നിൽ അവസാനിക്കട്ടേ...

ഒരു നിമിഷം പിറകിലേക്ക് ചിന്തിക്കുമ്പോൾ
തികച്ചും മൗനം ബാക്കി
അതേ നിമിഷം മുന്നോട്ട് ചിന്തിക്കുമ്പോൾ
കൈ മലർത്തി പകച്ചുപോയി
നിഷ്കളങ്കതായോടെ..

കാത്തിരിപ്പു ഞാൻ ആ അതിജീവനതിന്നായി...
അതിജീവനവും തേടി നിർവികാരത്തോടെ.......

മുഹമ്മദ് മിൻഹാജ്
7 A എഫ് എം എച്ച് എസ് എസ് കൂമ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത