കോവിഡിൻ ഭീതിയിൽ മാലോകരോക്കെയും
ഞെട്ടിവിറച്ചിടും നേരമിതിൽ
കോവിഡിൻ വ്യാപനം തടയുവാനായിതാ
മാർഗ്ഗങ്ങൾ ഓരോന്നായി ചൊല്ലിടുന്നു...
വ്യക്തിശുചിത്വം പാലിച്ചിടേണം നാം
വീടും പരിസരം വൃത്തിയായ് വെക്കണം
കൈകൾ കഴുകണം സോപ്പുലായനിയാൽ
ഇടയ്ക്കിടെ കഴുകൽ ആവർത്തിക്ക നാം
നടക്കുന്ന നേരം വഴിവക്കിൽ എവിടെയും
തുപ്പരുത്, മൂക്കു ചീറ്റരുത്
തുമ്മാൻ തോന്നിടും സമയത്തിലൊക്കെയും
വായും മൂക്കും പൊത്തി പിടിക്കണം
തൂവാല എപ്പോഴും കൈയിൽ കരുതുണം
ഇല്ലെങ്കിൽ കൈമടക്ക് ചേർത്തു പിടിക്കണം..
ഒരുമയാൽ കഴിയണം നാമെപ്പൊഴും
എന്നാൽ അകലം നാം പാലിച്ചിരിക്ക വേണം
കല്യാണസദ്യകൾ യാത്രകൾ മാറ്റിടാം
വീട്ടിൽ ഇരിക്കാം നല്ല നാളേക്കായി...
കൊറോണയെ തുരത്തിയ വിജയത്തിൻ ഗാഥ
മക്കൾക്ക് ചൊല്ലിടാൻ നാം വേണമെങ്കിൽ.....