Freedom Fest 2023

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തി മികച്ചവ കണ്ടെത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയുണ്ടായി .

 
Ahaljith 9A
 
Bhadraa Rajesh, 10A
 
Gopika
 
Kalindhi 10 B
 
Sivanarayanan 10 B

ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  ഗാഥ ടീച്ചർ  ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സൂര്യപ്രകാശം നിലയ്ക്കുമ്പോൾ ലൈറ്റ് കത്തുകയും ഗേറ്റ് അടയുകയും ചെയ്യുന്ന പാർക്ക്, സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടോൾഗേറ്റ് ഇവ ഫെസ്റ്റിലെ കൗതുകമായി. ഗെയിം കോർണർ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സാങ്കേതികവിദ്യയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള താൽപര്യം കുട്ടികൾ ജനിപ്പിക്കാൻ ഇത്തരം ഫെസ്റ്റ്കൾക്ക് സാധിക്കും

ഫ്രീഡംഫെസ്റ്റ് 2025

2025 ഫ്രീഡം ഫസ്റ്റ് നമ്മുടെ സ്കൂളിലും വിപുലമായി നടത്തുകയുണ്ടായി . 22/ 9 മുതൽ 26/ 9 വരെ ഉള്ള ദിവസങ്ങളിലായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി.

പ്രത്യേക അസംബ്ളി

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ഫ്രീഡം ഫസ്റ്റ് 2025ന്റെ ഉദ്ദേശലക്ഷ്യങ്ങൾ മറ്റു കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു. കൂടാതെ ഫ്രീ സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള അറിവുകൾ അസംബ്ലിയിൽ പങ്കുവെച്ചു. എൽ പി കുട്ടികൾക്കായി കഴിഞ്ഞ മാസം നടത്തിയ ഡിജിറ്റൽ അത്തപ്പൂക്കളം മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.



ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം

ഇതിൻറെ അനുബന്ധ പ്രവർത്തനമായി ഫ്രീഡം ഫെസ്റ്റിന്റെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം മത്സരം നടത്തി.

ഉബണ്ടു 22 ഇൻസ്റ്റലേഷൻ

ഫ്ലവേഴ്സ് ടിവി സ്കൂളിലേക്ക് സംഭാന നൽകിയ ആറ് ഡസ്ക് ടോപ്പുകളിൽ ഉബണ്ടു 22 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ഇൻസ്റ്റാൾ ചെയ്തു.