ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ് 2023

2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.

ഐ റ്റി കോർണർ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരണവും ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ഐ റ്റി കോർണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്

മിന്നും മിന്നും എൽ ഇ ഡി

ജമ്പർ വയർ,ബ്രഡ് ബോർഡ് ,എൽഇഡി, ആർഡിനോ  കോഡുകൾ എന്നിവ  ഉപയോഗിച്ച് നിർമ്മിച്ച ഉപകരണം.

ഡാൻസിങ് എൽ ഇ ഡി

ആർഡിനോ കിറ്റിലെ ജമ്പർ വയർ,ബ്രഡ് ബോർഡ് ,എൽഇഡി, ആർഡിനോ  കോഡുകൾ എന്നിവ  ഉപയോഗിച്ച് നിർമ്മിച്ച ഉപകരണം.

ട്രാഫിക് സിഗ്നൽ

ആർഡിനോ കിറ്റിലെ ജമ്പർ വയർ,ബ്രഡ് ബോർഡ് ,എൽഇഡി, ആർഡിനോ  കോഡുകൾ എന്നിവ  ഉപയോഗിച്ച് നിർമ്മിച്ച ഉപകരണം.

ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ

ആർഡിനോ കിറ്റിലെ സർവ്വോ മോട്ടോർ, ജമ്പർ വയർ,സെൻസർ ആർഡിനോ  കോഡുകൾ എന്നിവ  ഉപയോഗിച്ച് നിർമ്മിച്ച ഉപകരണം.

EXPEYES

മൊബൈൽ ആപ്പ് ഉപയോഗിച്ച് ബാറ്ററിയുടെ വോൾട് അളക്കാൻ സഹായിക്കുന്ന ഉപകരണം

ഉബണ്ടു  ഇൻസ്റ്റലേഷൻ

പൊതുജനങ്ങൾക്കും, രക്ഷിതാക്കൾക്കും ഉബണ്ടു ഇൻസുലേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നടത്തി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ക്ലാസ്

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 'സ്വതന്ത്ര സോഫ്റ്റ്‌വെയർ ' എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാറിനു ശ്രീമതി ദിവ്യവിജയൻ നേതൃത്വം നൽകി.

അനിമേഷൻ

ബ്ലെൻഡർ, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, റ്റുപി ട്യൂബ് ഡെസ്ക് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ സമൂഹത്തിന് ബോധവൽക്കരണം നൽകുന്ന അനിമേഷനുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ മത്സരം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രത്യേക മത്സരമാണ് സ്കൂൾ സംഘടിപ്പിക്കുന്നത്.ഏറ്റവും മികച്ച പോസ്റ്ററുകൾ തയ്യാറാക്കുന്ന കുട്ടികൾക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്പെഷ്യൽ  അസംബ്ലി

ആഗസ്റ്റ് 9 ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട സന്ദേശം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വായിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ഫ്രീഡം ഫസ്റ്റ് 2023 എന്താണ് എന്നുള്ള ആശയം കുട്ടികളിലും അദ്ധ്യാപകരിലും എത്തിച്ചു.

പോസ്റ്റർ നിർമ്മാണ മത്സരം

ജിമ്പ്,കൃത തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫ്രീഡം ഫസ്റ്റ് 2023ന്റെ ആശയങ്ങൾ മറ്റുള്ളവരിൽ എത്തുന്ന പോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഓരോ സ്റ്റാൻഡേർഡിലെയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ മികച്ച പോസ്റ്ററുകൾക്ക് സമ്മാനങ്ങൾ നൽകി. ഏറ്റവും മികച്ച 5 പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്പ്ലോഡ്  ചെയ്തു. പോസ്റ്ററുകൾ പ്രിന്റ് എടുത്ത് സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.