സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഫ്രീഡം ഫെസ്റ്റ് 2023 (Day 1)

ഫ്രീഡം ഫെസ്റ്റ് 2023 ൻ്റെ ഭാഗമായി സെൻ്റ് ബഹനാൻസ് എച്ച്എസ് ലെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി.ആഗസ്റ്റ് 5 മുതൽ 12 വരെയാണ് പരിപാടികൾ. ആഗസ്റ്റ് 5 ശനിയാഴ്ച പരിപാടികൾക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തി. ആഗസ്റ്റ് 7 തിങ്കളാഴ്ച ഫെസ്റ്റിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് രജനി ടീച്ചർ നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് മേരി ടീച്ചർ ആശംസ അറിയിച്ചു. ഇന്ന് നടന്ന പോസ്റ്റർ ഡിസൈൻ മൽസരത്തിൽ 15 കുട്ടികൾ പങ്കെടുത്തു . മികച്ച 5 പോസ്റ്റുകൾ തിരഞ്ഞെടുത്തു.

പോസ്റ്റർ മത്സര എൻട്രി

ഫ്രീഡം ഫെസ്റ്റ് 2023 (Day 2)

ഫ്രീഡം ഫെസ്റ്റിൻ്റെ രണ്ടാം ദിവസമായ ഇന്ന് അനിമേഷൻ, സ്ക്രാച്ച് എന്നിവയുമായി ബന്ധപ്പെട്ട

പ്രവർത്തനങ്ങൾ ചെയ്യിച്ചു.

ഫ്രീഡം ഫെസ്റ്റ് 2023 (Day 3)

ഫ്രീഡം ഫെസ്റ്റിൻ്റെ മൂന്നാം ദിവസമായ ബുധൻ സ്കൂളിൽ സ്‌പെഷ്യൽ അസംബ്ലി നടത്തി. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട സന്ദേശം വായിച്ചു.അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ കുട്ടികൾക്ക് ഒരു ബോധവത്കരണ ക്ലാസ് എടുത്തു.

ഫ്രീഡം ഫെസ്റ്റ് 2023 (Day 4) ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് വേണ്ടി ഒരാഴ്ച ആയി നടത്തിയിരുന്ന പരിപാടികൾ എക്സിബിഷനോട് കൂടി ഇന്ന് അവസാനിച്ചു. എക്സിബിഷൻ സ്കൂൾ പ്രിൻസിപ്പൽ ഉദ്‌ഘാടനം ചെയ്തു . സ്കൂളിലെ എല്ലാ കുട്ടികളും എക്സിബിഷൻ സന്ദർശിച്ചു .എക്സിബിഷനിൽ robotics മാ യി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തു.ചിത്രങ്ങൾ ചുവടെ ചേർക്കുന്നു

37053-LK FREEDOM FEST 2025.jpeg

ഫ്രീഡം ഫെസ്റ്റ് 2025

കേരളത്തെ വിജ്ഞാന സമ്പദ്‍വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് എന്ന പരിപാടിയുടെ ഭാഗമായി ഫ്രീ‍ഡം ഫെസ്റ്റ് പ്രതിജ്ഞ കുട്ടികൾ ചൊല്ലി , അതുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമിച്ച് ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോ‌ർ‍ഡിൽ പ്രദർശിപ്പിച്ചു. അതിന്റെ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.