ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


യു പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ഭാസുരഭാവി

Schoolwiki സംരംഭത്തിൽ നിന്ന്
ഭാസുരഭാവി


പ്രപഞ്ചത്തെ ഒന്നായ്‌ പിടിച്ചുകുലുക്കിയ
മഹാദുരന്തത്തിൻ കയത്താലാണിന്നുനാം
കരസ്പർശമരുതരുത് നാസിക നേത്രത്തിൽ
ഹസ്തദാനത്തിനു പകരമായി കൂപ്പുകൈ

       ശ്വാസം മുട്ടലോ തുമ്മലോ ചുമയോ ഉണ്ടെങ്കിൽ
       ആതുര സേവനം തേടീടണം
       ഒറ്റയാക്കപ്പെട്ട ജീവിതം എന്നല്ല
       ചിന്തനം ഒന്നതെ ഭാസുരമാം ജീവിതം

ചൈനതൻ മണ്ണിൽ മുളച്ചങ്ങു പൊന്തിയ
കൊറോണ എന്നുള്ളൊരു വൈറസിനെ
മനുഷ്യരെല്ലാം ഭയത്തോടു കണ്ടൊരു
കൊലയാളിയായൊരു ശത്രുവിനെ

       ചെറുത്തൊന്നുനോക്കുക,കറക്കങ്ങൾ നിർത്തുക
       കരങ്ങൾ കഴുകുക,വീട്ടിലിരിക്കുക
       ജപങ്ങളും തുടരുക, ശാന്തിയെ സ്നേഹിക്ക
       നന്മതൻ കാരവാള് കയ്യിലെടുക്കുക നമ്മൾ
       നന്മതൻ കാരവാള് കയ്യിലെടുക്കുക

ഗായത്രിദേവി
VI.D യു പി എസ് പുന്നപ്ര ,ആലപ്പുഴ , ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത