എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഫ്രീഡം ഫെസ്റ്റ് 2025

അഞ്ചു ദിനങ്ങൾ അഞ്ചു ലക്ഷ്യങ്ങൾ

റോബോട്ടിക് പഠനം

  • മുതിർന്ന കുട്ടികൾക്ക്
  • കൊച്ചുകുട്ടികൾക്ക്
  • അധ്യാപകർക്ക്
  • രക്ഷിതാക്കൾക്ക്
  • പൊതു സമൂഹത്തിന്

ഇതായിരുന്നു ഇക്കൊല്ലത്തെ ഫ്രീഡം ഫെസ്റ്റിന്റെ ഉദ്ദേശ്യം


2025 സെപ്റ്റംബർ 20ന് ലോക സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം സമുചിതമായി ആചരിച്ചു. ഓൺലൈൻ പ്രതിജ്ഞ സംഘടിപ്പിച്ചു. സെപ്റ്റംബർ 22 മുതൽ 26 വരെ ഫ്രീഡം ഫെസ്റ്റ് 2025 നടത്തുകയുണ്ടായി.

അനുബന്ധ പരിപാടികൾ

ലിറ്റിൽ കൈറ്റ്സ് അസംബ്ലി

ലിറ്റിൽ കൈറ്റ്സ് അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, ചിന്താവിഷയം എന്നിവ കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുന്ന പ്രശ്നോത്തരി, ടാബ്ലോ, പ്രസംഗം എന്നിവ ഉൾപ്പെടുത്തിയത് കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവം പകർന്നു. പ്രഥമ അധ്യാപിക സുജ എ ആർ ഫ്രീഡം ഫസ്റ്റ് 2025 ഉദ്ഘാടനം നിർവഹിച്ചു.

ലിറ്റിൽ കൈറ്റ്സ് സെമിനാർ

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ കാര്യക്ഷമമായ ഉപയോഗം എന്ന വിഷയത്തിൽ ശ്രീ ഗിരീഷ് കുമാർ (എച്ച് എച്ച് എസ് റ്റി കമ്പ്യൂട്ടർ സയൻസ്, നായർ സമാജം ബോയ്സ്  എച്ച്എസ്എസ്, മാന്നാർ) കുട്ടികൾക്ക് പ്രയോജനപ്രദമായ സെമിനാർ എടുത്തു.

റോബോട്ടിക് എക്സിബിഷൻ

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കാണുവാനും പഠിക്കുവാനും അറിയുവാനും പ്രവർത്തിക്കുവാനും ഉള്ള അവസരം ഒരുക്കിക്കൊണ്ട് റോബോട്ടിക് എക്സിബിഷൻ വിജയകരമായി നടന്നു.

റോബോട്ടിക് വർൿഷോപ്പ്

ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കും പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും റോബോട്ടിക്സിന്റെ അടിസ്ഥാനങ്ങൾ വിശദീകരിച്ചുകൊണ്ട് റോബോട്ടിക് വർഷോപ്പ് നടത്തി. മൂന്നു ദിവസങ്ങളിലായി വർഷോപ്പ് നീണ്ടുനിന്നു. റോബോട്ടിക് കിറ്റുകൾ കൊച്ചുകുട്ടികൾക്ക് പരിചിതമാക്കി. കൂടാതെ വിദ്യാർത്ഥികൾക്ക് ചെറിയ പ്രോജക്ടുകൾ ചെയ്യുവാനും വർഷോപ്പിൽ അവസരമുണ്ടായി. പ്രഥമ അധ്യാപിക അടക്കമുള്ള അധ്യാപകർക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച് അവബോധന ക്ലാസ് നടത്തുകയുണ്ടായി. രക്ഷിതാക്കളും ക്ലാസിന്റെ ഭാഗമായി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണ യാത്ര

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുവാനായി ബസ്സിൽ സജ്ജീകരിച്ച റോബോട്ടിക് വിവര, സാങ്കേതിക പ്രദർശനവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണയാത്ര സംഘടിപ്പിച്ചു. ചുറ്റുപാടുമുള്ള സ്കൂളുകളിൽ യാത്രയെത്തി കുട്ടികൾക്ക് റോബോട്ടിക്സ് പരിചയപ്പെടുവാനും അറിയുവാനും പ്രവർത്തിക്കുവാനും ഉള്ള അവസരം ഒരുക്കി. എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉത്ഭവം, പ്രയോക്താക്കൾ എന്നിവയെ പറ്റിയെല്ലാം അവബോധം നൽകുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്.