രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ക്ളാസ് സഭ

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ്സ്‌സഭ

ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സ്കൂൾ പർലമെന്റെറി വ്യവസ്ഥ എന്നും ഈ വിദ്യാലയത്തിൽ തുടർന്ന്പോരു ന്നുണ്ട് .ഈ വ്യവസ്ഥിതിയെ കുറച്ചുകൂടി ജനാധിപത്യരീതിയിലും ‌, ക്രിയാത്മകമായും പ്രവർത്തിപ്പിക്കുന്നതിന്റെ അടിസ്ഥാന ത്തിലാണ് ക്ലാസ്സ്സഭ എന്ന ആശയം രണ്ട് വർഷം മുമ്പേ നടപ്പിലാക്കിയത് . ആദ്യഘട്ടത്തിൽ കേവലം ക്ലസ്സിലെ കുട്ടികളുടെ ക്ഷേമകാര്യങ്ങൾക്കും ‌, അവരിൽ അന്തർലീനമായ കലാ, കായിക, സാഹിത്യപ്രതിഭകളെ പ്രോൽസാഹിപ്പി ക്കുവാനും മാത്രമായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സജീവമായി പ്രവർത്തിച്ചു ‌പോന്ന ഇത്തരം ക്ലാസ്സ്സഭ കളിലൂടെ പ്രതിഭാധനരായഅനേകം വിദ്യാർത്ഥിളികളെ കണ്ടെത്തുവാൻ സാധിക്കുകയും ജില്ലകളിലും ‌,സംസ്ഥാനത്തും പഠനാനുബന്ധ പ്രവർത്തനങ്ങളിൽ ഉന്നത വിജയം നേടുവാനും സാധിച്ചു. ഇതിന്റെ തുടർച്ച എന്നതുകൊണ്ട് ക്ലാസ്സ്സഭകൾ അക്കദമിക മേഖലയിലേക്ക് വ്യാപിപ്പിച്ചുകൂടാ എന്ന തിരിച്ചറിവിന്റെ അടിസ്ഥനത്തിൽ എല്ലാ സബ്‌ജക്‌ട് ഗ്രൂപ്പ്കളോടും സെമിനാർ നടത്തുവാൻ ആവശ്യപ്പെട്ടതനുസരിച്ച് ഉണ്ടക്കപ്പെട്ടതാണ് അക്കാദമികമികവിൽ ക്ലാസ് സഭ"എന്ന മുദ്രാവാക്യം.ഒരു ‌ മാസക്കാല‌ം നീണ്ട ചർച്ചകൾക്കും, തീരുമാനങ്ങൾക്കും ഒടുവിലാണ് പുതിയരൂപത്തിലും ഭാവത്തിലുമുള്ള ക്ലാസ്സ് സഭകൾ രൂപപ്പെട്ടത് .

ക്ലാസ്സ്‌സഭ

ക്ലാസ്സ് സഭ ഘടന--

അധ്യപകൻ : ക്ലാസ്സ് ടീച്ചർ,

അ‌ംഗങ്ങൾ : I st: ക്ലസ്സ് ലീഡർ,

5 ഗ്രൂപ്പുകൾ,

ഓരോന്നിന‌ും ഓരോ ലീഡർ ,

1 - ഗണിതം (തിങ്കൾ),

2 - ശാസ്ത്രം (ചൊവ്വ ),

3 – സാമൂഹ്യശാസ്ത്രം (ബുധൻ),

4 – ഭാഷ (വ്യാഴം),

5 – പരിസ്ഥിതി (വെള്ളി),

സംഘാടനം,

എല്ലാ ക്ലാസ്സിലെയും മുഴുവൻ കുട്ടികളെയും 5 ഗ്രൂപ്പുകാക്കുന്നു. ഓരോ ഗ്രൂപ്പിലും ‌ ഒരു ‌ലീഡർ , ഒരു ഡെപ്യൂട്ടി ലീഡർ.