ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ/2021-22 വർഷത്തെ ദിനാചരണ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 അധ്യയന വർഷത്തിലെ ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം-

ജൂൺ 5

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തൈകൾ നടുകയും ഓൺലൈനായി അവയുടെ ഫോട്ടോ അയക്കുകയും ചെയ്തു.. കുട്ടികൾ മുമ്പ് നട്ട മരങ്ങളെ കുറിച്ചുള്ള വീഡിയോ സഹിതമുള്ള വിവരണം നടത്തി. ഡ്രൈഡേ ആചരിക്കുകയും പോസ്റ്റർ രചന നടത്തുകയും കവിതാലാപനം നടത്തുകയും ചെയ്തു..
വായനാദിനം

ജൂൺ 19

വായനാ ദിനത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുകയും വായനയുമായി ബന്ധപ്പെട്ട പതിപ്പ് തയ്യാറാക്കുകയും ചെയ്തു.വായനവാരം മണി മാഷാണ് ഉദ്ഘാടനം ചെയ്തത്. മലയാള സാഹിത്യകാരന്മാരെ പരിചയപ്പെടുകയും അവരെഴുതിയ പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്തു. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കി
ബഷീർ ദിനം

‍ജൂലൈ 5

ബഷീർ ദിനാചരണം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനംചെയ്തു. കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും വീഡിയോ അയക്കുകയും ചെയ്തു. ബഷീർ ദിന ക്വിസ് നടത്തി. സ്പെഷ്യൽ സർഗവേള നടത്തി. ബഷീർ ദ മാൻ ഡോക്യുമെന്ററി പ്രദർശനം നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങൾ വായിച്ച് വായനാ കുറിപ്പുകൾ തയ്യാറാക്കി
സ്വതന്ത്ര ദിനം

ആഗസ്റ്റ് 15

ആഗസ്റ്റ് 15ന് ഓൺലൈൻ ആണെങ്കിലും കുട്ടികൾ സർഗ്ഗവേളകൾ നടത്തി. സ്വതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച് അവർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തി. ദേശീയ പതാകയുടെ നിർമ്മാണവും ക്വിസും നടത്തി. സ്കൂളിലെ ചെറിയ കുട്ടികൾക്ക് കളറിംഗ് മത്സരം ഉണ്ടായിരുന്നു.ഇവിടുത്തെ അധ്യാപകർ തയ്യാറാക്കിയ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് യൂട്യൂബ് വീഡിയോ കുട്ടികൾക്ക് നൽകുകയും ചെയ്തു.സ്വാതന്ത്ര്യ ദിനത്തിൽ രക്ഷിതാക്കൾക്കായി ഫാമിലി മെഗാ ക്വിസ് നടത്തി.
ഗാന്ധിജയന്തി

ഒക്ടോബർ 2

ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി ക്വിസ്, ഗാന്ധിജിയെ കുറിച്ചുള്ള വീഡിയോ പ്രദർശനം എന്നിവ നടത്തി. ഗാന്ധി സിനിമകൾ എല്ലാ ക്ലാസ് ഗ്രൂപ്പിലും മൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിച്ചു.കൂർമ്മാവതാര, ഗാന്ധി, ദി മേക്കിങ് ഓഫ് മഹാത്മാ എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്.
നവംബർ 12 പക്ഷിനിരീക്ഷണ ദിനം പക്ഷിനിരീക്ഷണ ദിനത്തിന് ഓരോ പക്ഷിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും കുട്ടികൾ അത് നിരീക്ഷിച്ച് പഠിക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. കൂടാതെ സ്കൂളിൽ പരുന്താട്ടം

നടത്തുകയും  ചെയ്തു.

പരുന്താട്ടം
വാഗൺ ട്രാജഡി ദുരന്തം വാഗൺ ട്രാജഡി ദുരന്തത്തിന്റെ നൂറാം വാർഷികം ഏറെ വിപുലമായാണ് സ്കൂളിൽ ആചരിച്ചത്. കുട്ടികളിൽ ഈ ദുരന്തത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്ന വിധത്തിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. എല്ലാ ക്ലാസിലും അതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി.
വാഗൺട്രാജഡി പോസ്റ്റർ കുട്ടികൾ കാണുന്നു
റിപ്പബ്ലിക് ദിനം

ജനുവരി 26

സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കുട്ടികളുടെ അഭാവത്തിൽ ഓൺലൈനായി കുട്ടികൾ പങ്കെടുത്തു. സർഗ്ഗ വേളകൾ നടത്തുകയും ക്വിസ്സുകൾ നടത്തുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്തി. ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. ദേശഭക്തി ഗാനം മത്സരങ്ങൾ നടത്തി. എല്ലാ അധ്യാപകരും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് എല്ലാവരും ചേർന്ന് വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകി.
ഫെബ്രുവരി 21 മാതൃഭാഷാ ദിനം മാതൃഭാഷാദിനത്തിൽ കുട്ടികളുടെ സർഗ്ഗ വേളകൾ നടത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകർ തയ്യാറാക്കിയ എഴുത്തുകാരുടെ ചിത്രവും വിവരണവും അടങ്ങിയ ചാർട്ട് പ്രദർശിപ്പിക്കുകയും ചെയ്തു.
ദേശീയ ശാസ്ത്ര ദിനം

ഫെബ്രുവരി 28

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പരീക്ഷണ മേള സംഘടിപ്പിക്കുകയും വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികളും ശാസ്ത്ര പതിപ്പ് തയ്യാറാക്കി. ശാസ്ത്രജ്ഞന്മാരും ആയി ബന്ധപ്പെട്ട ഡിജിറ്റൽ പതിപ്പ് തയ്യാറാക്കുകയും അതിനോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും ചെയ്തു.