ഉള്ളടക്കത്തിലേക്ക് പോവുക

സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
Environment Day
വായന ദിനം 24-25
Environment Day
Janma bhoomi prakasanam
Janma bhoomi dinapathram
ലൈബ്രറി ഉദ്ഘാടനം

പ്രവേശനോത്സവം

(03/06/2024)

വിദ്യാലയത്തിൽ പ്രവേശനോത്സവം വർണ്ണാഭമായി. പൊതുപരിപാടി നാടകരചയിതാവും സംവിധായകനുമായ രഞ്ജിത്ത്ശിവ ഉൽഘാടനം ചെയ്തു.PTA പ്രസിഡന്റ് സയന പ്രവീൺ അധ്യക്ഷ ആയ ചടങ്ങിൽ HM രാജീവ്‌ മാസ്റ്റർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ, MPTA പ്രസിഡന്റ്, MPTA വൈസ് പ്രസിഡന്റ്,സ്കൂൾ മാനേജർ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രശാന്ത് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

2024ന്റെ മാതൃകയിൽ പ്രവേശനകവാടം, ഗണിത തോരണം, സംഖ്യാ കട്ട് ഔട്ടുകൾ , ദീപലങ്കാരം,സ്വാഗതവാഹനം, ഗണിത കേളികൾ, കുസൃതി ക്കണക്ക് കോർണർ, മധുര വിതരണം എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ പ്രവേശനോത്സവത്തതിന് മിഴിവേകി.രക്ഷിതാക്കൾക്ക് വേണ്ടി H M രാജീവ്‌ മാസ്റ്റർ നയിച്ച ബോധവൽകരണ ക്ലാസ്സും നടന്നു.


പരിസ്ഥിതി ദിനാചരണം

05/06/2024

സ്കൂളിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാലയ ക്യാമ്പസിൽ ഇലഞ്ഞിത്തൈ നട്ടു കൊണ്ട് പ്രധാനാധ്യാപകൻ AR രാജീവ് കുമാർ മാസ്റ്റർ നിർവഹിച്ചു.സുജിത ടീച്ചർ സന്ദേശം നൽകി. നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച നൃത്താവിഷ്കാരം ഹൃദ്യമായി. മുത്തശ്ശി മരത്തെ ആദരിച്ചു.കുട്ടികളുടെ വീടുകളിൽ നിന്ന് ശേഖരിച്ച നാട്ടുമാവ്, കറിവേപ്പ് എന്നിവയുടെ തൈകൾ ആവശ്യമുള്ള കുട്ടികൾക്ക് വിതരണം ചെയ്തു. കൂടാതെ കുട്ടികൾക്കായി പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, ക്വിസ് Olympics പ്രവർത്തനങ്ങൾ നൽകി.


വായന ദിനം

(19/06/2024)

സ്കൂളിൽ വായന ദിനം സമുചിതമായി ആഘോഷിച്ചു. യുവസാഹിത്യകാരൻ ജിബിൻ മോഹൻ പുസ്തകത്തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ചു കൊണ്ട് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.രാജി ടീച്ചർ സ്വാഗതം പറഞ്ഞു. സുമയ്യ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. PTA വൈസ്പ്രസിഡന്റ് ആശംസകൾ അർപ്പിച്ചു. രാഗി ടീച്ചർ നന്ദി രേഖപ്പെടുത്തി. വായന ദിനത്തിന്റെ ഭാഗമായി പുസ്തകത്തൊട്ടിൽ, വായന മൂല ഒരുക്കൽ, കാവ്യ കേളി, ക്വിസ്, കാലികം - പത്ര പ്രശ്നോത്തരി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഒരുക്കി.

ലൈബ്രറി ഉദ്ഘാടനം

(25/06/2024)

വായന ദിനത്തോടനുബന്ധിച്ചു സ്കൂൾ ലൈബ്രറി ഉദ്ഘാടനം യുവ എഴുത്തുകാരിയും സ്കൂളിലെ രക്ഷിതാവുമായ വിനിത നിർവഹിച്ചു. പ്രധാനാധ്യാപകൻ രാജീവ്‌ മാസ്റ്റർ അധ്യക്ഷനായ പരിപാടിയിൽ സുമയ്യ ടീച്ചർ സ്വാഗതവും രാഗി ടീച്ചർ നന്ദിയും പറഞ്ഞു.

അമൃതം മലയാളം

(26/06/2024)

ജന്മഭൂമി ദിനപത്രം വിദ്യാലയത്തിലേക്ക് സമർപ്പണം.അമൃതം ബേക്കറി ഉടമ ശർമ അവർകൾ വിദ്യാലയത്തിലേക്ക് പത്രം സ്പോൺസർ ചെയ്തു. ചടങ്ങിൽ A R രാജീവ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജന്മഭൂമി കോർപ്പറേറ്റ് മാനേജർ വിനോദ് ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സർക്കുലേഷൻ മാനേജർ അനിൽ വിദ്യാർത്ഥിനികൾക്ക് പത്രം കൈമാറി. പ്രശാന്ത് മാസ്റ്റർ നന്ദി അറിയിച്ചു.

ഡോക്ടേഴ്സ് ദിനം

(01/07/2024)

ഡോക്ടേഴ്സ് ദിനത്തിൽ Dr ദിവ്യ ഗോപാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ചും അത് എങ്ങനെ എന്നും ഡോക്ടർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ആരോഗ്യശീലങ്ങളെ ക്കുറിച്ചും സംസാരിച്ചു.

ബോധവത്കരണ ക്ലാസ്സ്

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേ വിഷബാധയെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി.മിഷൻ റാബീസ് എഡ്യൂക്കേഷൻ ഓഫീസർ രാജേഷ് ക്ലാസ്സ് നയിച്ചു. പരിപാടിയിൽ രജിത ടീച്ചർ സ്വാഗതവും സുസ്മിത ടീച്ചർ നന്ദിയും പറഞ്ഞു.

വായനക്കളരി

മലയാളമനോരമ പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്യുന്ന പദ്ധതിയായ വായനക്കളരി പ്രോഗ്രാം സ്കൂളിൽ നടന്നു. മനോരമ പ്രതിനിധി സ്കൂൾ പ്രധാനമന്ത്രിക്ക് പത്രം കൈമാറി. ഒപ്പം കഴിഞ്ഞ വർഷത്തെ നല്ലപാഠം A+അവാർഡും കോഡിനേറ്റ ർമാർ ഏറ്റുവാങ്ങി.

ജീവനി

സ്കൂൾ ഔഷധ സസ്യ ഉദ്യാനമായ ജീവനി യുടെ ഉത്ഘാടനം ചേർപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുജീഷ കള്ളിയത്ത് നിർവഹിച്ചു. എം എസ് പ്രശാന്ത് മാസ്റ്റർ പദ്ധതി വിശദീകരിച്ചു.

സ്വാതന്ത്ര്യ ദിനം

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടി കളോടെ സമുചിതമായി ആഘോഷിച്ചു. പതാകാരോഹണത്തെ തുടർന്ന് നടന്ന പൊതു പരിപാടിയിൽ നൃത്താവിഷ്കാരം, ദേശഭക്തിഗാനം, വേഷപ്പകർച്ച, വിവിധ മത്സരങ്ങളുടെ സമ്മാന ദാനം, മധുര വിതരണം എന്നിവ നടന്നു.

സമന്വയം- 2024

സ്കൂൾതല ജനറൽ &അറബിക് കലോത്സവപരിപാടികൾ രണ്ട്ദിവസങ്ങളിലായി മൂന്ന് വേദികളിൽ നടന്നു.

കർഷക ദിനം

കർഷക ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കർഷകദിനത്തിൽ വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു.ജൈവ കർഷകൻ K ഉണ്ണികൃഷ്ണൻ അവർകളെ പ്രധാനാധ്യാപകൻ A R രാജീവ്‌ കുമാർ മാസ്റ്റർ ശ്രേഷ്ഠ കിസാൻ പുരസ്‌കാരം നൽകി ആദരിച്ചു. കുട്ടികൾക്ക് വേണ്ടി ജൈവ കൃഷി രീതികൾ, വിളകൾ, പരിപാലനം എന്നിവയെക്കുറിച്ച് പുരസ്കാര ജേതാവ് വിശദീകരിച്ചു കൊടുത്തു..

അധ്യാപക ദിനം

ഈ വർഷത്തെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. ചിരാത് തെളിയിക്കൽ,അധ്യാപരുടെ അസംബ്ലി,കളികൾ,കുട്ടികളുടെ ആശംസ എന്നിവ നടന്നു..

കനിവോണം

വയനാട് മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണം വളരെ ലളിതമായി ആഘോഷിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സഹപാഠികളുടെ സഹായത്തോടെ `പുത്തനുടുപ്പിൻ പുതുമണം 'എന്ന പേരിൽ ഓണക്കോടി നൽകുകയുണ്ടായി. വിദ്യാർത്ഥികൾ കൊണ്ടുവന്ന നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളം തീർത്തു.. കുട്ടികൾക്ക് വേണ്ടിസദ്യയും പലതരം കളികളും സംഘടിപ്പിച്ചു.

ലോകവിനോദസഞ്ചാര ദിനം

(27/09/2024)

പ്രശാന്ത് മാസ്റ്റർ ദിനാചരണ സന്ദേശം നൽകി. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത വസ്തുക്കൾ പരിചയപ്പെട്ടു. വിവിധ രാജ്യങ്ങളുടെ പേരുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും പുസ്തകം മുഖേന കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു..

ദ്രുതം -2024

ഈ വർഷത്തെ സ്കൂൾ തല കായികമേള റിട്ടയർഡ് നേവി ഉദ്യോഗസ്ഥനും ഇന്ത്യൻ അത് ലെറ്റിക് ടീമിന്റെ ചീഫ് കോച്ചും ആയ അശോക് രാജൻ അവർകൾ പതാക കൈമാറി ക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ അധ്യക്ഷം വഹിച്ച പരിപാടിയിൽ സ്പോർട്സ് കൺവീനർ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ജിനേഷ് രാമകൃഷ്ണൻ ആശംസ പറഞ്ഞു.ജോയിന്റ് കൺവീനർ രജിത ടീച്ചർ നന്ദി അറിയിച്ചു.

ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തിയോടാനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾക്ക് വേണ്ടി പോസ്റ്റർ രചന.മത്സരം, ക്വിസ് മത്സരം എന്നിവ നടന്നു കൂടാതെ ഡോക്യൂമെന്ററി പ്രദർശനവും ഉണ്ടായിരുന്നു

ലോക കാഴ്ച ദിനം

ആര്യ ഐ കെയർ ചേർപ്പ് ന്റെ നേതൃത്വത്തിൽ ഡോ:നീരജ കുട്ടികൾക്ക് 'കണ്ണുകളുടെ ആരോഗ്യത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.ഡോ : ദിവ്യ, ഡോ :ജിഷാദ് എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് നേത്ര പരിശോധന ക്യാമ്പും നടത്തി.

ലോക ഭക്ഷ്യ ദിനം

ഭക്ഷ്യ ദിനത്തിൽ ഭക്ഷണവും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ :സുമി. കെ കുട്ടികൾക്ക് വേണ്ടി ക്ലാസ്സ് നയിച്ചു.

സീഡ്

2023-24 വർഷത്തെ മാതൃഭൂമി സീഡ് വിശിഷ്ട ഹരിത വിദ്യാലയം പുരസ്‌കാരം (തൃശൂർ റവന്യു ജില്ലാ ഒന്നാം സ്ഥാനം )പ്രധാനാദ്ധ്യാപകൻ രാജീവ്‌ മാസ്റ്റർ, കോഡിനേറ്റർ സുസ്മിത ടീച്ചർ, സീഡ് ക്ലബ്‌ അംഗങ്ങൾ എന്നിവർ ചേർ

ന്ന് ഏറ്റു വാങ്ങി. മികച്ച സീഡ് കോഡിനേറ്റർ ക്കുള്ള അവാർഡ് A K സുസ്മിത ടീച്ചർക്ക് ലഭിക്കുകയുണ്ടായി.,

കേളീരവം

നവംബർ 1കേരളപ്പിറവി ദിനത്തോടനുബന്ദിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു. ദിനാഘോഷം ഭദ്രദീപം തെളിയിക്കലോടെ ആരംഭിച്ചു.ചിത്ര പ്രദർശനം,അക്ഷരപ്പാട്ട്, ജില്ലാ പരിചയം, വിവിധ മത്സരങ്ങൾ എന്നിവ നടന്നു.

പഠന യാത്ര

വിനോദം, പഠന മികവ് എന്നീ ലക്ഷ്യത്തോടെ നവംബർ 8ന് നടന്ന പഠന യാത്ര ഏറെ ആസ്വാദ്യകരമായിരുന്നു. കുതിരാൻ ടണൽ, പീച്ചി ഡാം, കെ എഫ് ആർ ഐ മ്യൂസിയം, നെഹ്‌റു പാർക്ക്,ആകാശപാത എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു..

മണ്ണ് ദിനം

ലോക മണ്ണ് ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സുസ്മിത 7 മണ്ണ് ദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ മണൽ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.

ക്രിസ്തു മസ് ആഘോഷം

മനസ്സിന് മഞ്ഞിന്റെ കുളിർമയേകിക്കൊണ്ട് വിദ്യാലയത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു. കുട്ടികളും അധ്യാപകരും ചേർന്ന് ക്രിസ്തുമസ് ട്രീ തയ്യാറാക്കി. കരോൾ ഗാനങ്ങൾക്കൊപ്പം CNNGLPS കുടുംബം ചുവടു വെച്ചു. ഓരോ ക്ലാസ്സിലും കേക്ക് മുറിച്ചു ആഘോഷം ഇരട്ടിയാക്കി.

പുതുവത്സരാഘോഷം

പുതുവത്സരത്തോടനുബന്ധിച്ച് ജനുവരി 1 ന് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. കുട്ടികൾ അവരുടെ new year vision രേഖപ്പെടുത്തി. Welcome dance, ഗാനാലാപനം എന്നിവ ഉണ്ടായിരുന്നു.

ചിത്ര പതംഗം

ഗവണ്മെന്റ് ഓഫ് കേരള, എൻവിയോണ്മെന്റ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായുള്ള ചിത്രപതംഗം ശലഭോദ്യാനം ഔപചാരിക ഉദ്‌ഘാടനം നടന്നു. പരിസ്ഥിതി, കലാസാംസ്‌കാരിക പ്രവർത്തകനും കെ എസ് ഇ ബി സബ് എഞ്ചിനീയറുമായ അഭി തുമ്പൂർ ഉദ്ഘാടനം ചെയ്തു.തുടർന്ന് വ്യത്യസ്ത തരത്തിലുള്ള ഷഡ് പദങ്ങളുടെ ചിത്രപ്രദർശനവും കുട്ടികൾക്ക്വേണ്ടി ഒ രുക്കിയിരുന്നു.