ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ മഹാമാരി
മഹാമാരി
ലോകത്തെ വിറപ്പിച്ച മഹാമാരി കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിലാണ് കൊറോണ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. പ്രതിരോധ ചികിത്സയിലൂടെ ഭേദമാക്കാനോ മരുന്നോ മറ്റ വാക്സിനുകളോ ഇല്ലാത്തതാണ് ഈ വൈറസിനെ ജനങ്ങൾ പേടിക്കാൻ കാരണം. ജലദോഷത്തിന്റെ ലക്ഷണത്തോടെയാണ് ഇത് മനുഷ്യരിൽ പ്രത്യക്ഷപ്പെടുന്നത് . രോഗം മൂർച്ഛിച്ച് ന്യുമോണിയ, കഫക്കെട്ട് എന്നിവയ്ക്കൊപ്പം ശ്വാസതടസ്സം കൂടിയാകുന്നതോടു കൂടി രോഗി മരിക്കുകയാണ് ചെയ്യുന്നത്. കൊറോണയ്ക്ക് കാരണമായ വൈറസ്സ് മൈക്രോസ്കോപ്പിലൂടെ കിരീടത്തിന്റെ ആകൃതിയിൽ കാണുന്നതുകൊണ്ടാണ് ഇതിനെ കിരീടം എന്നർത്ഥം വരുന്ന ലാറ്റിൻ വാക്കായ കൊറോണ എന്ന് വിളിക്കുന്നത്. വായുവിലൂടെയും, സമ്പർക്കത്തിലൂടെയും പകരുന്നതിനാൽ രോഗം ബാധിച്ച വ്യക്തിയെ ഒറ്റതിരിച്ച് താമസപ്പിച്ച് മാത്രമേ ഈ വൈറസ് പടരുന്നത് നമുക്ക് തടയാൻ കഴിയൂ. കൊറോണ പ്രതിരോധിക്കുന്നതിന് ആരോഗ്യ വിദഗ്ദരുടെയും സർക്കാരിന്റെയും ഉപദേശങ്ങളും നിർദ്ദേശങ്ങളും നാം പാലിക്കണം. നിപ്പ പോലുള്ള മാരകമായ രോഗങ്ങളെ നാം പ്രതിരോധിച്ചു. അതുപോലെ വ്യകതി ശുചിത്വവും സാമൂഹിക അകലവും കൂടി പാലിക്കുക വഴി രോഗ പ്രതിരോധം നേടിയെടുക്കുകയും വേണം. പ്രതിരോധ മരുന്നില്ലെങ്കിലും ശ്രദ്ധാപൂർവ്വമായ ചികിത്സയിലൂടെ നമുക്ക് കൊറോണ വൈറസിനെ അതിജീവിക്കാൻ സാധിക്കും.193 രാജ്യങ്ങളിൽ ഈ രോഗം പടർന്നു പിടിച്ചു. കൊച്ചു നാടായ കേരളത്തിലും ഈ രോഗം വ്യാപിച്ചു. സമൂഹ വ്യാപനം തടയുവാൻ വേണ്ടി ലോകത്താകമാനം ലോക്ഡൗൺ പ്രഖ്യാപിച്ചു. സർക്കാർ നമ്മുടെ ഒപ്പമല്ല, മുന്നിലുണ്ട്.പ്ലാസമ ചികിത്സ ചെയ്യാനുള്ള അനുമതി കേരളത്തിന് ലഭിച്ചു. ബാക്ടീരിയ, വൈറസ് തുടങ്ങിയവ ശരീരത്തിൽ പ്രവേശിച്ചാൽ അതിനെ പ്രതിരോധിക്കാൻ ശരീരം ആന്റിബോഡികൾ നിർമ്മിക്കാറുണ്ട്. രോഗം ഭേദമായവരുടെ രക്തത്തിൽ വൻതോതിൽ ആൻറിബോഡികളുടെ സാന്നിധ്യമുണ്ടാകും. ഇവരുടെ രക്തത്തിൽ നിന്നുമുള്ള പ്ലാസ്മ വേർതിരിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകും.ഇതാണ് പ്ളാസ്മ ചികിത്സ. പൂർണ രോഗമുക്തി നേടിയ ഒരാളിൽ നിന്ന് ഒരിക്കൽ ശേഖരിക്കുന്ന പ്ലാസ്മ നാലു പേരുടെ ജീവൻ നിലനിർത്താൻ സഹായിക്കും. നാളെയുടെ ഒത്തുചേരലിനു വേണ്ടി നമുക്കോരോരുത്തർക്കും കുറച്ചു നാൾ അകന്നിരിക്കാം.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം