കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂലൈ 11 ലോക ജനസംഖ്യാ ദിനം

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സെമിനാർ അവതരണ മത്സരം നടന്നു.  10 ഇ യിൽ പഠിക്കുന്ന നുഹ റഹൂഫ് മികച്ച സെമിനാർ അവതാരികയായി തെരഞ്ഞെക്കപ്പെട്ടു.

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കമ്പിൽ മാപ്പിള ഹൈസ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾ കൊളാഷ് നിർമ്മാണം നടത്തി.

ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം

ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി പ്രസംഗ മത്സരം നടത്തി.   

വാർത്താ വായനാ മത്സരം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു.  കുട്ടികൾ താല്പര്യപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.  

വാർത്താ വായന മത്സരം

സബ്‌ജില്ലാ തല വാർത്താ വായനാ മത്സരം

സാമൂഹ്യശാസ്ത്ര മേളയുടെ ഭാഗമായി സബ്‌ജില്ലാ തല വാർത്താ വായന മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും റിൻഷാ ഷെറിൻ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരഞ്ജന എ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.  വിജയികളെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.

സാമൂഹ്യശാത്ര മേള

05 -10 -2023 വ്യാഴാഴ്ച്ച സ്കൂൾ സാമൂഹ്യശാസ്ത്രമേള നടന്നു. അറ്റ്ലസ് നിർമ്മാണം, ടാലെന്റ്റ് സെർച്ച് എക്സാം, ക്വിസ്സ്, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രസംഗം, പ്രാദേശിക ചരിത്ര രചന, വാർത്താ വായന തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.