ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 5 - ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. സ്നേഹ കെ പരിസ്ഥിതി ദിന സന്ദേശം നൽകി. യുപി വിഭാഗം കുട്ടികൾ പരിസ്ഥിതി ഗാനം ആലപിച്ചു. പോസ്റ്റർ പ്രദർശനം, വൃക്ഷത്തൈ വിതരണം എന്നിവ നടത്തി. പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം, പെയിൻറിംഗ് മത്സരം, വൃക്ഷത്തൈ നടീൽ എന്നിവ നടത്തി. പ്ലാസ്റ്റിക് നിർമ്മാർജ്ജന മണിക്കൂർ ആചരിച്ചു.

ജൂൺ 19 - വായന ദിനം

വായനദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ഒരു പുസ്തകത്തിലെ ചില ഖണ്ഡികകൾ വായിച്ച് പ്രഥമാധ്യാപിക വായന വാരാചരണത്തിന് തുടക്കം കുറിച്ചു. ശ്രീ. പി എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് 'അക്ഷരദീപം' തെളിയിക്കുകയും ചെയ്തു. സ്നേഹ കെ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന, ക്വിസ് എന്നിവ നടത്തി. തിരഞ്ഞെടുത്ത കുട്ടികൾ ലൈബ്രറി സന്ദർശിക്കുകയും പുസ്തക പരിചയം നടത്തുകയും ചെയ്തു.

ജൂൺ 21 - യോഗ ദിനം

വിവിധ ക്ലബുകളുടെ ഉദ്ഘാടനം

വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും വായന വാരാചരണ സമാപനവും ഉച്ചയ്ക്ക് ഒരുമണിക്ക് സംഘടിപ്പിച്ചു. പ്രഥമാധ്യാപിക അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ മുൻ അധ്യാപകനും കേരള ഹിന്ദി പ്രചാരസഭ പ്രസിഡന്റുമായ ശ്രീ. ഗോപകുമാർ ഉദ്ഘാടകനായി. കുട്ടികൾ അവതരിപ്പിച്ച ശാസ്ത്ര പരീക്ഷണങ്ങൾ, തിരുവാതിര, ഗണിത വഞ്ചിപ്പാട്ട്, ഇംഗ്ലീഷ് ആക്ഷൻ ഗാനം എന്നിവ ചടങ്ങ് സമ്പുഷ്ടമാക്കി. ചടങ്ങിൽ പിടിഎ പ്രസിഡൻറ്, സീനിയർ അസിസ്റ്റൻറ്, സ്റ്റാഫ് സെക്രട്ടറി, എസ്ആർജി കൺവീനർ, ക്ലബ്ബ് ജനറൽ കൺവീനർ എന്നിവർ പങ്കെടുത്തു.

ജൂലൈ 12 - മലാല ദിനം

മലാല ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ മലാലയെ കുറിച്ചുള്ള ലഘു വിവരണങ്ങൾ നടത്തി. ജൂലൈ 11 ജനസംഖ്യ ദിനത്തെക്കുറിച്ചും ഒരു വിവരണം നൽകി. സാമൂഹ്യശാസ്ത്ര അധ്യാപകനായ സോമചന്ദ്രൻ സാർ ഈ രണ്ടു ദിനങ്ങളെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുകയും ചോദ്യങ്ങൾക്ക് ശരിയുത്തരം പറഞ്ഞവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ജൂലൈ 21 - ചാന്ദ്രദിനം