മൗനത്തിനെന്തൊരു ശബ്ദമാണ്...... ഹൃദയം അലറി വിളിക്കുമ്പോൾ, കണ്ണുകൾ പുറത്തേക്കൊഴുകാൻ. കലപില കൂട്ടുമ്പോൾ, നെടുവീർപ്പുകൾ കൊടുങ്കാറ്റ് വീശുമ്പോൾ തലമടക്കുകളിൽ സ്ഫോടനം നടക്കുമ്പോൾ തോറ്റമ്പിയ നാവ് സ്വയം പഴിക്കുമ്പോൾ....... മൗനത്തിനെങ്ങനെ മിണ്ടാതിരിക്കാനാകും സഖേ .... !
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 05/ 2023 >> രചനാവിഭാഗം - കവിത