തെരുവിലുടെ
നടക്കുമ്പോൾ
കണ്ണുകൾ
കുതറിയോടുന്നു -
ആസക്തികൾ വരഞ്ഞുവെച്ച
ചുമർചിത്രങ്ങളിലേക്ക് ...
പുഴക്കരയിലൂടെ കുളിർക്കാറ്റേറ്റ്
സഞ്ചരിക്കുമ്പോൾ കണ്ണുകൾ,
തരളമായ ഏതോ
കാഴ്ചയുടെ കൊളുത്തലിന്
ദാഹിച്ച് വലയുന്നു -
ആൾക്കുട്ടത്തിലേക്ക്
ഒലിച്ചുപോകുമ്പോൾ
ഏതൊരു കാഴ്ചയുടെ
വിദ്രമങ്ങളിലേക്ക്
ആർത്തിപിടിച്ച തെരുവ്നായയെപ്പോലെ,
മനസ്സ്, പിന്തുടർന്ന് പോകുന്നു.
നോട്ടങ്ങൾക്ക് പിന്നിൽ
ചരട് വലിക്കുന്ന ഇച്ഛകളുടെ
ദു:സ്വാതന്ത്ര്യത്തിന്
വിലങ്ങിടാതെ വയ്യ !
കേട്ട കാഴ്ചയുടെ
ശവപ്പറമ്പിൽ
മേഞ്ഞുനടക്കുന്ന കൺവിളക്കുകളെ
കാക്കാതെ വയ്യ !