ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ എത്ര മനോഹരം ഈ ഭൂമി
എത്ര മനോഹരം ഈ ഭൂമി
നമുക്കുചുറ്റും ഏറ്റവും മനോഹരവും ആകർഷകവും ആണ് പ്രകൃതി. അതിമനോഹരവും ആകർഷകവുമായ ചുറ്റുപാടിൽ പ്രകൃതിയിൽ ജീവിക്കാൻ നമുക്ക് സ്വാഭാവിക പരിസ്ഥിതി പ്രദാനം ചെയ്യുന്നു. നമുക്ക് അത് ദൈവം തന്ന ഭാഗ്യമാണ് ആണ് പ്രകൃതി എന്ന് പറയുന്നത്. അതിൽ നമുക്ക് ജീവിക്കാൻ ആവശ്യമായത് എല്ലാം കാണപ്പെടുന്നു. നമ്മുടെ പ്രകൃതിയിൽ ആകർഷകമായ പൂക്കൾ, പക്ഷികൾ, കടൽ ജലാശയങ്ങൾ ,,മലകൾ തുടങ്ങി നിരവധി അത്ഭുതങ്ങൾ കാണപ്പെടുന്നു .ഇത് നമ്മൾ നശിപ്പിക്കാനും നഷ്ടപ്പെടുത്താനും പാടില്ല.നമ്മുടെ പ്രകൃതിയെ വൃത്തിയുള്ളതും വെടിപ്പുള്ളതും ആക്കി നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. ആധുനിക കാലഘട്ടത്തിൽ മനുഷ്യൻറെ സ്വാർത്ഥപരമായ പല പ്രവർത്തനങ്ങളും പ്രകൃതിയെ മാറ്റിമറിക്കാൻ കാരണമാകുന്നു .മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടൽ ആണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണം. അത് തടയാൻ നമുക്ക് നമുക്ക് കഴിയില്ല. അതൊരു സ്വാഭാവിക പ്രക്രിയയാണ്. പക്ഷേ ചില തയ്യാറെടുപ്പുകൾ നടത്തി കൊണ്ട് ജീവിതത്തിലെ നഷ്ടങ്ങൾ കുറയ്ക്കാൻ കഴിയും.ഓരോ ദുരന്തവും ഒരു വലിയ നഷ്ടവും, ജീവനും സ്വത്തും നഷ്ടപ്പെടുത്തുന്നതും ആകുന്നു. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ വീടുകളും മറ്റും നഷ്ടപ്പെട്ടു .ഇനി പ്രളയവും അതുപോലെയുള്ള ഉള്ള മഹാ ദുരന്തങ്ങളും വരാതിരിക്കാൻ നമ്മൾ നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിക്കണം .നമ്മുടെ ചുറ്റുമുള്ള പ്രകൃതിയും പ്രകൃതി സൗന്ദര്യത്തെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 04/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം