ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പുതിയ തലമുറ
പുതിയ തലമുറ സൃഷ്ടിക്കുന്നു
</poem>
സ്നേഹത്തിൻ കൊടിപിടിക്കാം കൂട്ടരേ, സാഹോദര്യത്തിൻ കഥ പറയാം കൂട്ടരേ, അനീതിക്കെതിരെ അണിനിരക്കാം ഒത്തൊരുമയോടെ പൊരുതാം ഒരു നിമിഷം നിൽക്കണേ നമ്മെയോർത്തു കേഴുന്നൊരമ്മതൻ ആർത്തനാദം കേൾക്കണേ പാലൂട്ടിവളർത്തി,കൈ പിടിച്ചു നടത്തി സ്നേഹത്തിൻ ആദ്യാക്ഷരം ഓതിതന്നോരമ്മ നമ്മെ പോറ്റി വളർത്തിയോരച്ഛൻ കാലത്തിൻ പുസ്തകത്താൾ മറിയുമ്പോൾ നാളെ നമ്മളാകും ആ അമ്മ കാലം നമ്മെയാക്കും ആ അച്ഛൻ ഉയർന്നു വരുമൊരു തലമുറ നാളെ അവരെങ്ങനെയാവും! പറയൂ കൂട്ടരേ,അവരെങ്ങനെയാവണം?
|