എ.എൽ.പി.എസ്.കുളപ്പുള്ളി/2022-23 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം വളരെ ഗംഭീരമായി നടത്താൻ സാധിച്ചു ,കുട്ടികൾക്ക് ബാഗും പുസ്തകങ്ങളും നൽകി .പ്രീ പ്രൈമറി കുട്ടികൾക്ക് യൂണിഫോമും ബാഗും നൽകി വരവേറ്റു .ദിനാചരണങ്ങൾ എല്ലാം നല്ല രീതിയിൽ നടത്തി.വായനാദിനത്തിൽ വായനശാല സന്ദർശനം നടത്തി പുസ്തകപ്രകാശനം ,'ഓപ്പൺ ലൈബ്രററി അമ്മ വായന എന്നിങ്ങനെ പരിപാടികളും നടത്തി. ബി ആർ സി തലത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നിപുൺ ഭാരത് എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി സ്വാതത്ര്യദിനത്തിൽ കുട്ടികളുടെ പ്രച്ഛന്നവേഷം നടന്നു .കലാകായിക പ്രവർത്തിപരിചയ മേളയിൽ പങ്കെടുത്ത കുട്ടികൾക്ക് എ ഗ്രേഡ് കരസ്ഥമാക്കുവാൻ സാധിച്ചു.