ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ഗണിത ശാസ്ത്ര ക്ലബ്ബ്/2022-23

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ് ഉദ്ഘാടനം

ഗണിത ഓട്ടൻതുള്ളൽ

2002- 23 അധ്യയന വർഷത്തിലെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ 21 ന് ഗണിത പ്രാർത്ഥനയോടുകൂടി  നടന്നു.  ശിവാനിയുടെ ഗണിത ഓട്ടൻതുള്ളൽ കുട്ടികൾക്ക് പുതുമയുള്ള ഒരു പരിപാടിയായിരുന്നു.  ക്ലബ്ബിന്റെ കീഴിൽ കെവിധ്യമാർന്ന പരിപാടികൾ നടത്താൻ തീരുമാനിച്ചു.


രാമാനുജൻ ദിനം (ദേശീയ ഗണിത ശാസ്ത്ര ദിനാചരണം)

ചെങ്ങര ജി യുപിഎസ് സ്കൂൾ ദേശീയ ഗണിത ദിനം  വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഗണിത അസംബ്ലി നടത്തി.ഫൈഹ ഫാത്തിമ, ശിവാനി,  ആർദ്ര എന്നിവരുടെ  ഗണിത പ്രാർത്ഥനയോടെ ഗണിത  അസംബ്ലി ആരംഭിച്ചു. ഗണിത പ്രതിജ്ഞ അവതരിപ്പിച്ചത് തീർത്ഥ ലക്ഷ്മി ആയിരുന്നു. നജാദ് യാസിറിന്റെശ്രീനിവാസ രാമാനുജനെ പരിചയപ്പെടുത്തലും ഉണ്ടായിരുന്നു. അഭിൻ ഷാ, മിദ്ഹ, അൻഷ  ഷെറിൻ, ഫാത്തിമ നിദ, ഫാത്തിമ മൻഹ എന്നിവർ  ഗണിത വഞ്ചിപ്പാട്ട് അവതരിപ്പിച്ചു. കുട്ടികൾക്ക് സ്റ്റാർ നിർമ്മാണ മത്സരം സംഘടിപ്പിച്ചിരുന്നു. മത്സര വിജയി കൾക്കുള്ള സമ്മാനദാനവും അസംബ്ലിയിൽ വെച്ച് നടന്നു.

ക്ലബ്ബ് പ്രവ‍ർത്തനങ്ങൾ

2022- 23 അധ്യയന വർഷത്തിലെ ഗണിത ക്ലബ്‌ ധാരാളം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ആദ്യമായിട്ട് ക്ലബ്ബിലെ  ഓരോരുത്തർക്കും ഗണിതനോട്ട്ബുക്കിൽ സമയക്രമത്തിനനുസരിച് പ്രവർത്തനങ്ങൾ നൽകി.ഗണിത ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം കണ്ടെത്തുക,ഗണിത കളികൾ കണ്ടെത്തുക, പസിൽ കണ്ടെത്തുക,നമ്പർ പറ്റേൺ, ജോമേട്രിക് പറ്റേൺ,എന്നിവ എന്നീ പ്രവർത്തനങ്ങൾ അതിൽ ഉൾപ്പെടുന്നു.


ക്ലബ്ബിന്റെ കീഴിൽ ആദ്യമായി എല്ലാ കുട്ടികൾക്കും ക്വിസ് മത്സരം സംഘടിപ്പിച്ചു. അഷ് മിൽ റോഷൻ( ക്ലാസ്സ്‌ 5), അജ്‍ലബ് (ക്ലാസ്സ്‌ 7), മുഹമ്മദ്‌ റൈഷാൻ(ക്ലാസ്സ്‌ 5) എന്നിവർ യഥാ ക്രമം  വിജയികളായി.

ഗണിത വർക്ക് ഷോപ്പ് 

ഗണിത ക്ലബ്‌ ന്റെ  കീഴിൽ  ഗണിത വർക്ക് ഷോപ്പ്  നടത്തി.ജോമേട്രിക് പറ്റേൺ, സ്റ്റിൽ മോഡലിംഗ്, നമ്പർ ചാർട്ട്,, ഗെയിംസ്, എന്നീ മേഖലകളിലായിരുന്നു നടത്തിയത്.മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ സബ്‍ജില്ലാ മേഖലയിലേക്ക് തിരഞ്ഞെടുത്തു.

ന്യൂമാത് സ്  പരിശീലനം

നുമാത്‍സ് വിജയികൾ 2022-23

ന്യൂമാത്‍സ്  കുട്ടികളെ കണ്ടെത്താൻ വേണ്ടി ആറാം തരത്തിൽ  ക്വിസ് മത്സരം നടത്തുകയും കുട്ടികളെ കണ്ടെത്തുകയും വേണ്ട പരിശീലനം നൽകുകയും ചെയ്തു. സ്കൂളിൽ നിന്നും സ്ഥിരമായി സബ്‍ജില്ലാ തലങ്ങളിലേക്കും ജില്ലാ തലങ്ങളിലേക്കും വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെടുന്നു എന്നത് പരിശീലനത്തിന്റെ മികവുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ അധ്യയന വർഷവും സബ്‍ജില്ലയിലേക്ക് തെരഞ്ഞടുക്കപ്പെട്ട മൂന്നു മിടുക്കർ ഈ സ്കൂളിന്റെ സംഭാവനയാണ്.