ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ ആരും അറിയാതെ പോയ പാഠം
ആരും അറിയാതെ പോയ പാഠം
അന്ന് രാവിലെ ഞാൻ ആ ഭയാനകമായ ശബ്ദം കേട്ടുകൊണ്ടാണ് ഉണർന്നത്. ആ ശബ്ദം എന്താണെന്നും, എവിടെ നിന്നാണെന്നും അറിയാൻ എനിക്ക് വളരെ അധികം ഉൽക്കണ്ഠ ഉണ്ടായി .പതിവിലും നേരത്തെ എഴുന്നേറ്റ് വന്ന എന്നോട് എൻറെ അമ്മ അമ്മ ചോദിച്ചു, അച്ചു എന്താ മോളെ ഇന്ന് നേരത്തെ ഉണർന്നത്? അമ്മേ എന്താണ് ഒരു ശബ്ദം കേൾക്കുന്നത് ? ആ ചോദ്യത്തിന് അമ്മ നൽകിയ ഉത്തരം എന്നെ വളരെയധികം വിഷമിപ്പിച്ചു .അപ്പുറത്തെ പറമ്പിൽ മരങ്ങൾ മുറിക്കുന്നു. ഇത്രയും കാലം ഞങ്ങൾ കളിച്ചും, ചിരിച്ചും ,ഉല്ലസിച്ചും ചിലവഴിച്ച തോട്ടത്തെ കുറിച്ച് ഞാൻ അപ്പോൾ ചിന്തിച്ചു .ഇനി എവിടെ ഞങ്ങൾ കളിക്കും. അവിടേക്ക് പോകാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല .അന്ന് വളരെയധികം വിഷമത്തോടെയാണ് ഞാൻ സ്കൂളിലെത്തിയത് .വിഷമിച്ചിരുന്ന എന്നോട് എൻറെ കൂട്ടുകാർ അന്വേഷിച്ചു .ഞാൻ അതിന് ഉത്തരം പറഞ്ഞു .അപ്പോൾ എൻറെ കൂട്ടുകാരൻ പറഞ്ഞു ,അവൻറെ വീടിന് സമീപമുള്ള വയൽ മണ്ണിട്ട് നികത്തുന്നു അത് മറ്റു കെട്ടിടങ്ങൾ നിർമിക്കാനാണ്. തുടർന്നുള്ള ദിവസങ്ങളിൽ ഇത്തരത്തിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിരുന്നു .ആ കാലത്ത് ഇതിനെപ്പറ്റി ഒന്നും കൂടുതൽ ചിന്തിച്ചില്ല .എന്നാൽ ഇന്ന് അത് ഓർക്കാത്ത ഒരു ദിവസം പോലുമില്ല .കാരണം അന്ന് മനുഷ്യൻ ചെയ്ത നീച ക്രിയകൾക്ക് ഇന്ന് പ്രകൃതി പകരം വീട്ടുന്നു എന്ന് തന്നെ പറയാം. വയൽ നികത്തി പണിത ഫ്ളാറ്റുകൾ തകർന്ന് മണ്ണിനോട് ചേർന്നു.അടുത്തത് കായലുകളും നദികളും തടഞ്ഞുകിട്ടിയ ഡാമുകൾ പൊട്ടിത്തകർന്നതും, പ്രകൃതിയുടെ സൗന്ദര്യം ആയ മരങ്ങൾ വൃക്ഷങ്ങൾ വെട്ടിയ സ്ഥലങ്ങൾ മണ്ണോടെ ഒലിച്ചു പോയതും,പരിസ്ഥിതിയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് മലിനമാക്കിയതും, മരങ്ങൾ വെട്ടി കുറച്ചതും ,ഇങ്ങനെ എന്തെല്ലാം ഉദാഹരണങ്ങൾ .ഇത് മനുഷ്യന് ഒരു പാഠമാണ് കുട്ടികാലത്ത് നാം കണ്ടുവളർന്ന പച്ചപ്പും ശുദ്ധവായുവും നല്ല അന്തരീക്ഷം നിറഞ്ഞതുമായ ലോകം തിരികെ വരാൻ നാം ഓരോരുത്തരും പ്രയത്നിക്കണം.നാം നമ്മുടെ പരിസ്ഥിതിയെ സ്നേഹിക്കണം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - കഥ |