ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രീ-പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

ജലാശയങ്ങൾ,ശലഭോദ്യാനങ്ങൾ ,വിശ്രമ വിനോദ കേന്ദ്രങ്ങൾ ,പൂന്തോട്ടം , പ്രകൃതി പഠന ഹരിത ഇടങ്ങൾ,പാർപ്പിടം ഗതാഗതം പൊതു സ്ഥാപങ്ങങ്ങൾ , ഉത്സവം , മണ്ണ് ,തുടങ്ങിയ തീമുകൾക്കു അനുയോജ്യമായ നിർമ്മിതികൾ പ്രീ-സ്കൂളിന്റെ ഭൗതിക പഠന പരിസരത്തിന്റെ ഭാഗമായി മാറണം.അന്താരാഷ്ട്ര നിലവാരമുള്ള പ്രീ-സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണിത്.കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്കാര ഇടം കുഞ്ഞാരങ്ങു നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള ഇടം , കരകൗശലയിടം അന്വേഷണ നിരീക്ഷണങ്ങൾക്കായുള്ള ഇടം ,ശാസ്ട്രയിടം വായനയിലേയ്ക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷാവികസനയിടം ,ചിത്രരചനയുടെ വൈവിധ്യമാർന്ന സങ്കേതങ്ങൾ പരിചയപ്പെടാനും പരീക്ഷിച്ചു നോക്കാനും കഴിയുന്ന വർണ്ണയിടം സംഗീതത്തിനും താളാത്മക ചലനത്തിനും അവസരമൊരുക്കുന്ന താളമേളയിടം ( ആട്ടവും പാട്ടും ) വിവിധ ജ്യാമിതീയ രൂപങ്ങൾ പരിചയപ്പെടുന്ന ഗണിതയിടം തുടങ്ങിയവ ക്ലാസ് മുറിയുടെ ഭാഗമാകും. കുട്ടികളുടെ ആവശ്യങ്ങൾക്ക് അനിയോജ്യമായ ക്രമീകരണങ്ങൾ വരുത്തി ശാസ്ത്രീയമായ പ്രീ -സ്കൂൾ വിദ്യാഭ്യാസത്തിനുള്ള അന്തരീക്ഷം ഒരുക്കാനായി സമഗ്ര ശിക്ഷ കേരള (SSK) ഫണ്ട് അനുവദിച്ചു കൊണ്ടുള്ള പദ്ധതിയാണ് സ്റ്റാർസ് പദ്ധതി .ഏറ്റവും ആഹ്ലാദകരമായ അന്തരീക്ഷത്തിൽ കളി രീതിയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കുഞ്ഞുങ്ങളിൽ ശേഷികൾ ആർജ്ജിക്കുന്ന രീതിയിൽ പ്രവർത്തന ഇടങ്ങൾ സജ്ജീകരിക്കുന്നതിനായി 10ലക്ഷം രൂപ ഗവണ്മെന്റ് അനുവദിച്ചു .

വരയുത്സവം

     നമ്മുടെ സ്കൂളിൽ September 20,2023 നു  നടന്ന പ്രീപ്രൈമറി  വരയുത്സവത്തിൻ്റെ ഉദ്ഘാടനം, വർണ്ണ കൂടാരത്തിന്റെ ശില്പി  ശ്രീകുമാർ സാർ  നിർവഹിച്ചു. അന്നേദിവസം 
പ്രീപ്രൈമറി ക്ലാസ്സ്‌ PTA യും  ശില്പ ശാലയും നടന്നു .