ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനം

"വായിച്ചു വളരുക ചിന്തിച്ചു വിവേകം  നേടുക" -പി  എൻ  പണിക്കർ

നുറുങ്ങുവെട്ടം  എന്ന പേരിൽ ക്ലാസ് റൂം ലൈബ്രറി ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് പുസ്തകത്തിൽ നിന്നും അറിവുനേടാൻ  അവർ ഇടവേളകളിൽ സമയം ചെലവഴിക്കുന്നു, അവർ ക്ലാസ് റൂം ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കുകയും ഓരോ പുസ്തകങ്ങളിൽ നിന്നും അവരുടെ വായനയുടെ സൂചികയും അനുഭവവും പരിചയപ്പെടുത്തുകയും ചെയ്തു.ടീച്ചർമാർ പ്രധാന പുസ്തകങ്ങളിൽ നിന്നും ക്വിസ് നടത്തുകയും അവയിൽ വിജയികളെ തെരെഞ്ഞെടുത്ത അസ്സെംബ്ലിയിൽ ആശംസ നേരുകയും ചെയ്തുവരുന്നു

അത്  കുട്ടികളിൽ വായിക്കുവാനും അറിവുകൾ സംഭരിക്കാനും ഉള്ള പ്രചോദനം ഉളവാക്കുന്നു "കാണാത്ത  ലോകം കാണിക്കുകയും കേൾക്കാതെ ശബ്‌ദം കേള്പികിക്കുകയും  ചെയുന്ന  മന്ത്രികകരനാണ് പുസ്തകം " എന്ന  രഹസ്യം  മനസിലാക്കി കൊടുക്കുകയാണ് ക്ലാസ് റൂം ലൈബ്രറിയിലൂടെ സ്കൂൾ അധികൃതർ ലക്‌ഷ്യം ഇടുന്നത് .

“സൃഷ്ടിയുടെ തുടക്കമാണ് ഭാവന. നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ സങ്കൽപ്പിക്കുന്നു, നിങ്ങൾ സങ്കൽപ്പിക്കുന്നത് നിങ്ങൾ ചെയ്യും, അവസാനം നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ സൃഷ്ടിക്കുന്നു. - ജോർജ്ജ് ബെർണാഡ് ഷാ

അതുപോലെ തന്നെ നമ്മുടെ കുട്ടികൾക്ക്  കലയോട് ഉള്ള താല്പര്യം മനസിലാക്കി ആര്ട്ട് ഗാലറി എന്ന പദ്ധതി  വളരെ നല്ല രീതിയിൽ  മുന്നോട്ട് പോകുന്നു

 
നുറുങ്ങുവെട്ടം 
 
ആർട് ഗാലറിക്ക്  സമീപം കുട്ടികൾ
 
ആർട്  ഗാലറി
 
കുട്ടികൾ അറിവു പകരുന്നു

ജൂൺ 19 വായനാദിനം.

പി എൻ പണിക്കരുടെ ഓർമ്മദിനം. നമ്മുടെ സ്കൂളും വായനാദിനാഘോഷത്തിൽ പങ്കുചേർന്നു. നമ്മുടെ സ്കൂളിലെ കുട്ടികളൊക്കെ പരിശ്രമിച്ച് വായനാദിനമരം അലങ്കരിച്ചു. സ്കൂൾ അസംബ്ലി  സംഘടിപ്പിക്കുകയും ചെയ്തു. അധ്യക്ഷൻ പദം അലങ്കരിച്ചത് (പിടിഎ പ്രസിഡൻറ് )ശ്രീ കെ.കെ ഷിബു , സ്വാഗതാഷ്മസ  പ്രിയ ശ്രീജ വി പി ടീച്ചർ (SRG കൺവീനിയർ). ഉദ്ഘാടനം, മുഖ്യപ്രഭാഷണം നടത്തിയത് ശ്രീ വിനോദ് വെള്ളായണി വായനാദിന പ്രതിജ്ഞ ആകാശ് (വിദ്യാർഥി) പതിപ്പ് പ്രകാശനം ശ്രീമതി സിന്ധു ടീച്ചർ (ഛ്.എം  ഇൻചാർജ്). സമ്മാനവിതരണം വിശിഷ്ടാതിഥി ശ്രീ വിനോദ്  വെള്ളായണി. നന്ദി പറഞ്ഞത്   ശ്രീ പ്രദീപ് ആനന്ദ് (അധ്യാപകൻ)     
നമ്മുടെ സ്കൂളിലെ കുട്ടികളൊക്കെ പരിശ്രമിച്ച് വായനാദിനം മരം അലങ്കരിക്കുകയും,  സ്കൂളിൽ ക്ലാസ് തിരിച്ച് പുസ്തകപ്രദർശന മത്സരം  നടത്തുകയും അതിനോട് അനുബന്ധിച്ച് കുട്ടികൾ അന്ന്  300 ഓളം പുസ്തകങ്ങൾ വായിച്ചു നോക്കുവാനും പുസ്തകം പരിചയപ്പെടാനും സാധിച്ചു . അവരിൽ പുതിയ രീതിയിലുള്ള, പുതിയ വിഷയങ്ങൾ പരിചയപ്പെടുത്തുകയും അവ വായിക്കാനുള്ള കൗതുകം ഉണർത്തുവാനും സഹായിച്ചു ഉപന്യാസം മത്സരം ക്വിസ് പോസ്റ്റർ എന്നീ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിലെ വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. പുസ്തകപ്രദർശന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 10.C സമാന  അർഹരാകുകയും ചെയ്തു.പുസ്തകപ്രദർശന മത്സരം യു.പി വിഭാഗത്തിൽ 7.A സമാന  അർഹരാകുകയുംചെയ്‌തു