ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025      2024-25 ലെ ഏകദിന അവധിക്കാല ക്യാമ്പ്  മെയ് 27ന്  ജിഎച്ച്എസ് മാണിക്യപ്പ റമ്പ് സ്കൂളിലെ  കമ്പ്യൂട്ടറിൽ ലാബിൽ വെച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 28 എൽകെ കുട്ടികൾ പങ്കെടുത്തു.KAHSS കോട്ടോപ്പാടം സ്കൂളിലെ റമീസ. പി എക്സ്റ്റേണൽ ആർപിയായി ക്ലാസ് നയിച്ചു. സ്കൂൾ പ്രധാന അധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട വിശദമായ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ  കടന്നുപോയി. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും  ഉപയോഗിച്ച് റീൽസ്, ഷോർട്സ്,പ്രൊമോ വീഡിയോ  തയ്യാറാക്കാമെന്ന് കുട്ടികൾ മനസ്സിലാക്കി. ക്യാമ്പ് രാവിലെ 9 30ന് ആരംഭിച്ച വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുകയും ചെയ്തു.

*GHS Manikkaparamba*

    *സർവ്വം A I മയം*

*രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്*

             ജി എച്ച് എസ് മാണിക്യ പറമ്പ് സ്കൂളിൽ 02 /03/ 26ന് രാവിലെ 10 :30 am മുതൽ 12 :00 amവരെ രക്ഷിതാക്കൾക്കുള്ള A  I പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് നീന. കെ.പിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ ലുലു മർജാൻ,അതുൽ, ഹിബ, ഹാഷിം , സയ്യിദത്ത് റഫ എന്നീ വിദ്യാർത്ഥികളാണ് ക്ലാസുകൾക്ക് നേതൃത്വം വഹിച്ചത്. Meta ai,  ഗൂഗിൾ ട്രാൻസ്ലേറ്റർ, chat GPT, Google lens, Gemini, QR code scanning എന്നിവയിൽ ക്ലാസ് ലഭിച്ച രക്ഷിതാക്കൾ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്.52 രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു. L K മെന്റർമാരായ ഷീന. ഇ.പി , ഷംലി.എം കെ എന്നിവർ കുട്ടികൾക്കു വേണ്ട എല്ലാ സഹായസഹകരണങ്ങളും നൽകി.