ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾഐ,റ്റി ക്ലബ്ബ്

വിദ്യാഭ്യാസ വകുപ്പിന്റെ മികവ് ഫസ്റ്റ് എന്ന ആഹ്വാനമാണ് കുട്ടികളിലേക്ക് മികവ് തേടിയിറങ്ങാൻ കാരണമായത്.കോവിഡ് കാലത്തെ വിദ്യാലയം നടത്തിയ തനത് പ്രവർത്തനങ്ങളുടെ അവതരണം ആയിരുന്നു ലക്ഷ്യം.

ഇതിനിടയിൽ കണ്ടെത്തിയ ചില അപൂർവതകൾ ഉള്ള കുട്ടികളുടെ കമ്പ്യൂട്ടർ സാങ്കേതിക കഴിവുകൾ ആണ് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ ഐടി ക്ലബ്ബിന്റെ രൂപീകരണത്തിന് കാരണമായത്.

കോവിഡ് കാലത്ത് ചമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂൾ നടത്തിയ കടവത്ത് ക്വിസ് ഡിജിറ്റൽ വിപ്ലവത്തിന് നാന്ദി കുറിക്കാൻ കാരണമായി. കേവലം ഏഴാം ക്ലാസിലും 4,2 ക്ലാസിലും പഠിക്കുന്ന കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ വീഡിയോ ശ്രദ്ധേയമായി. ടൂൺ ടാ സ്റ്റിക് ത്രീഡി സ്റ്റോറി ടെല്ലിങ് ആപ്പ് ഉപയോഗിച്ച് ഹാദിൽ അബ്ദുൽ ഹമീദ് തയ്യാറാക്കിയ ഹാദിൻസ് വേൾഡ് എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോകൾ ക്ലബ്ബ് രൂപീകരണത്തിന് നിദാനമായി.

2022 മാർച്ച് ഏഴിന് അതിന്റെ വീഡിയോ കമ്പ്യൂട്ടർ ലാബിൽ വച്ച് പ്രദർശിപ്പിച്ചുകൊണ്ട് യുപി സ്കൂൾ ചമ്മനാട് വെസ്റ്റിന്റെ ഐടി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഏഴാന്തരത്തിലെ ഐ ടി രംഗത്ത്  താല്പര്യമുള്ള മുഴുവൻ കുട്ടികളും പരിപാടിയിൽ സംബന്ധിച്ചു.

സീനിയർ സീനിയർ അസിസ്റ്റന്റ് ശ്രീ പി ടി ബെന്നി മാസ്റ്ററിന്റെ നേതൃത്വത്തിൽ ശ്രീമതി സീനത്ത് എൻ പി, ശ്രീമതി രസ്ന കെ എന്നിവർ കൺവീനർമാരായും ഹാ ദിൽ അബ്ദുൽ ഹമീദ്, ഫാത്തിമ മിസ്ന എന്നിവർ സ്റ്റുഡന്റ് കൺവീനർമാരായും തെരഞ്ഞെടുക്കപ്പെട്ടു.

ഐടി ക്ലബ്ബ് പ്രവർത്തനം

എല്ലാദിവസവും ഐടി പ്രവർത്തനങ്ങൾ  കമ്പ്യൂട്ടറിൽ ലാബിൽ നടന്നുവരുന്നു.ഒരു ക്ലാസിന് ഒരു പിരീഡ് വീതം ഒന്നു മുതൽ 7 വരെ ക്ലാസുകൾക്ക് മുടക്കമില്ലാതെ എല്ലാ ആഴ്ചയിലും നടത്തിവരുന്നു.

ഫ്രീ പിരീഡ് കമ്പ്യൂട്ടറിൽ ലാബിൽ ഉണ്ടെങ്കിൽ ആ സമയത്ത് കൂടുതൽ കുട്ടികളുള്ള ക്ലാസ്സുകൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. ക്ലാസ് ടീച്ചർ കുട്ടികളെ കമ്പ്യൂട്ടർ ലാബിൽ എത്തിക്കുകയും ഈ വിദ്യാ അനുസരിച്ചിട്ടുള്ള പാഠഭാഗങ്ങൾ പരിശീലിപ്പിക്കുകയും ചെയ്യുന്നു.

കമ്പ്യൂട്ടറുകൾ യഥാസമയം ചാർജ് ചെയ്യാനും ക്രമീകരിക്കാനും ഒ എ പ്രത്യേകം ശ്രദ്ധിക്കുന്നത്  ടീച്ചേഴ്സിന് വലിയ സഹായമാണ്. കൃത്യമായി ക്ലീനിങ് നടത്തി  ലാബ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു.

പ്രത്യേക പരിശീലനം

താല്പര്യമുള്ള കുട്ടികളെ മലയാളം കമ്പ്യൂട്ടിംഗ് ഡിജിറ്റൽ പെയിന്റിംഗ് ക്വിസ്സിനുള്ള പരിശീലനങ്ങൾ നൽകിവരുന്നു. ക്ലബ് ലീഡർ ഗ്രൂപ്പിൽ പെട്ട കുട്ടികൾ ചെയ്യാൻ ടീച്ചേഴ്സിനെ സഹായിക്കുന്നുണ്ട്.

ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും അധികമായി ലഭിക്കുന്ന സമയങ്ങളിൽ ടീച്ചേഴ്സിൻറെ സഹായത്തോടെ ഇപ്പോൾ നടത്തുന്ന പ്രധാന പ്രവർത്തനങ്ങൾ മലയാളം ടൈപ്പിംഗ് പരിശീലനവും സ്കൂൾ വെക്കയിൽ അപ്‌ലോഡ് ചെയ്യുന്ന പരിശീലനവുമാണ്.

സത്യമേവ ജയതേ

ഐടി ലാബ് അധ്യാപകർക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസുകളും പരിശീലന ക്ലാസുകളും നടത്താൻ ഉപയോഗിക്കുന്നുണ്ട്.

സത്യമേവ ജയതേ എന്ന പരിശീലന പരിപാടി ടീച്ചേഴ്സിന് നൽകിയത് കമ്പ്യൂട്ടർ ലാബിൽ വച്ച് പി എസ് ഐ ടി സി ആയിരുന്നു. യുപിയിലെ എല്ലാ കുട്ടികൾക്കും ക്ലാസിൽ വെച്ചും പ്രൊജക്ടർ ഉള്ള ക്ലാസുകളിലും ബാക്കിയുള്ളവർക്ക് ലാബിൽ വച്ചുമായിരുന്നു പരിശീലനങ്ങൾ.

മുഴുവൻ ക്ലാസിലെ കുട്ടികൾക്കും പരിശീലനം നൽകിയശേഷം രക്ഷിതാക്കൾക്കും സി പി ടി എ യോഗത്തിൽ ഇക്കാര്യങ്ങൾ വിവരിച്ചുകൊണ്ട് പരിശീലനം നടത്തി.

ഉപജില്ലാതലമേള

ഉപജില്ലാ മേളയിൽ ആദ്യമായാണ് ക്വിസിലും ഐടി മേളയിലും പങ്കെടുക്കുന്നത്.

മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, ഐടി ക്വിസ് എന്നീ മൂന്ന് ഇനങ്ങളിലും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.

ഹരിത വിദ്യാലയം

ക്യൂബ ഇംഗ്ലീഷ് ലേണിങ് പരിപാടിയുടെ പരിശീലനവും ഹരിത വിദ്യാലയത്തിന്റെ പരിപാടിയും കമ്പ്യൂട്ടർ ലാബിൽ പരിശീലനം നൽകി. ഹരിത വിദ്യാലയം മത്സരം എങ്ങനെയെന്ന ഷോ ടിവിയിൽ കാണാത്ത കുട്ടികൾക്ക് സ്കൂളിൽ വച്ച് ഷോ കാണിക്കുന്നതാണ്.