ജി.എൽ.പി.എസ് മോയൻ പാലക്കാട്/2022-23 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ

പ്രവേശനോത്സവം

21622pr4.jpg

ഈ വർഷത്തെ പ്രവേശനോത്സവം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും കലാപരിപാടികളിലെ വൈവിധ്യം കൊണ്ടും സമ്പന്നമായിരുന്നു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ശ്രീമതി പ്രിയ അജയൻ ആണ്. മുഖ്യാതിഥിയായി എത്തിച്ചേർന്ന എംഎൽഎ ഷാഫി പറമ്പിലിനെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന്   എതിരേറ്റു. ഉദ്ഘാടകനായി എത്തിയത് എം.പി. വി കെ ശ്രീകണ്ഠൻ ആണ്. അദ്ദേഹത്തെയും ആഹ്ലാദരവങ്ങളോടെ വിദ്യാലയം  സ്വാഗതം ചെയ്തു. ഈ ദിവസത്തിന്  ശോഭ കൂട്ടാൻ  വിദ്യാലയത്തിലെ തന്നെ  പുലിക്കുട്ടികൾ പുലികളി  അവതരിപ്പിച്ചു.  വിദ്യാർത്ഥികൾ അവതരിപ്പിച്ച ഹൃദയഹാരിയായ കലാപരിപാടികൾ ഈ ദിവസത്തെ അവിസ്മരണീയമാക്കി.  അക്ഷരദീപം  തെളിച്ചുകൊണ്ട് വിദ്യാർത്ഥികളെപുതിയ ക്ലാസുകളിലേക്ക്  ആനയിച്ചു. രുചികരമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു പ്രത്യേക അസംബ്ലി പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി.ക്ലാസ്സിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കവിതകൾ പോസ്റ്ററുകൾ എന്നിവ അവതരിപ്പിച്ചു.കുട്ടികൾക്ക് പ്രകൃതിയോട്  താല്പര്യം വളർത്താൻ ഒന്നാം ക്ലാസ്സ്‌ അധ്യാപകർ  നല്ലൊരു പ്രവർത്തനം  തയ്യാറാക്കി നൽകി.കുട്ടികൾക്ക്  മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ ഒട്ടിച്ച കാർഡുകൾ നൽകുന്നു.കുട്ടികൾ അതുമായി  വീടിന്റെ ചുറ്റുവട്ടത്തേക്ക് ഇറങ്ങുന്നു.കാണുന്ന ജീവികളെ   കാർഡിൽ അടയാളപ്പെടുത്തുന്നു.അടുത്ത ജീവിയെ  കണ്ടെത്താനായി മറ്റൊരു മരച്ചുവട്ടിലേക്ക്.

വായന ദിനം

ജൂലൈ

ബഷീർ ചരമദിനം

ബഷീർ ദിനം

ബഷീർ ദിനം കുട്ടികൾ ആഘോഷമാക്കി ബഷീറിൻറെ വിവിധ കൃതികളിലെ കഥാപാത്രങ്ങൾ കുട്ടികളിലൂടെ അരങ്ങത്തെത്തി. പാത്തുമ്മയും ആടും എട്ടുകാലി മമ്മൂഞ്ഞും അങ്ങനെ നിരവധി കഥാപാത്രങ്ങൾക്ക് കുട്ടികൾ ജീവൻ നൽകി. മതിൽ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരവും ഉണ്ടായി.

ചാന്ദ്രാ ദിനം

21622 moonday.jpg

ചാന്ദ്രദിനം ജൂലൈ 21 പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു വിവിധ ക്ലാസ്സുകാർ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു സ്കിറ്റ് അഭിനയ ഗാനം പാട്ട് എന്നിങ്ങനെ മികച്ച പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പോസ്റ്ററുകളും പ്ലക്കാടുകളും തയ്യാറാക്കി കുട്ടികൾ ഈ ദിവസം ആഘോഷമാക്കി.

ആഗസ്റ്റ്

ഹിരോഷിമ - നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവയുമായി കുട്ടികൾ വിദ്യാലയത്തിന് മുന്നിൽ അണിനിരന്നു .പതിപ്പു നിർമ്മാണം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു വിദ്യാരംഗം ഗ്രൂപ്പിനും ക്ലാസ്  ഗ്രൂപ്പി കളിലും കുട്ടികൾ ഈ പ്രവർത്തനമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു വിദ്യാലയവും പരിസരവും അലങ്കരിച്ചു.പതാക ഉയർത്തി.ദേശഭക്തി നിറഞ്ഞു നുരയുന്ന അന്തരീക്ഷത്തിൽ കുട്ടികളുടെ നൃത്തവും പാട്ടും പ്രസംഗവും അരങ്ങേറി .കുട്ടികൾ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ എത്തിയത് കൗതുകം ജനിപ്പിച്ചു. സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചാർട്ടുകൾ തയ്യാറാക്കാൻ ഓരോ ക്ലാസിലും ചുമതല നൽകി .ഓരോ ക്ലാസുകാരും ആ ചുമതല ഭംഗിയായി നിർവഹിച്ചു. സ്കൂൾ പരിസരം സ്വാതന്ത്ര്യ സമരകഥകൾ വിളിച്ചോതുന്ന ചാർട്ടുകൾ കൊണ്ട് നിറഞ്ഞു . ചാർട്ടുകൾ പ്രദർശിപ്പിക്കാൻ രക്ഷിതാക്കളുടെ സഹായവും ഉണ്ടായിരുന്നു.

കർഷക ദിനം

സെപതംബർ

ഓണം

21622 onam.jpg

ഓണാഘോഷം ഒരു ഹൃദ്യമായ അനുഭവമായിരുന്നു അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ പൂക്കളം . സ്കൂൾ മുറ്റത്ത് ഒരുക്കിയ പൂക്കളത്തിന് ചുറ്റും അധ്യാപികമാരുടെ തിരുവാതിര കളിയും അരങ്ങേറി.ചെണ്ടമേളത്തിനനുസരിച്ച് കുട്ടിപുലികൾ ചുവടുവെച്ചു .മാവേലി വേഷം ശ്രദ്ധേയമായിരുന്നു.കുട്ടികൾ ധാരാളം പരിപാടികൾ അവതരിപ്പിച്ചു. രക്ഷകർതൃ പങ്കാളിത്തം വേണ്ടുവോളം ഉണ്ടായിരുന്നു. വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തി. രക്ഷിതാക്കളും അധ്യാപകരും രണ്ടു ഗ്രൂപ്പായി നടത്തിയ വടം വലി രസം നിറച്ചു.വേറിട്ട രുചിയനുഭവം പകർന്ന ഒന്നാന്തരം ഓണസദ്യ ഉണ്ടായിരുന്നു.ഓണസദ്യ വിളമ്പുന്നതിന് ഓരോ ബ്ലോക്കുകളിലായി ഓരോ ഭക്ഷണ കൗണ്ടറുകൾ ഏർപ്പെടുത്തി. അധ്യാപകരും രക്ഷിതാക്കളും തുല്യ പങ്കാളിത്തത്തോടെ ഭക്ഷണ വിതരണം ഏറ്റെടുത്തു. രുചികരമായ സദ്യയ്ക്കു ശേഷം വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തി. രക്ഷിതാക്കളും അധ്യാപകരും രണ്ടു ഗ്രൂപ്പായി നടത്തിയ വടം വലി രസം നിറച്ചു.

ഒക്ടോബർ

ഗാന്ധി ജയന്തി

ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാരംഗം ഗ്രൂപ്പാണ് ആഘോഷത്തിനു വേദിയായത്. പ്രസംഗങ്ങൾ, കവിതകൾ, പാട്ടുകൾ അങ്ങനെ ഗാന്ധി സ്മൃതി നിറഞ്ഞ ഒരു ദിവസം .ചിലർ ഗാന്ധിജി ആയി രൂപം മാറി. ഗാന്ധി ജയന്തി പതിപ്പുകളുടെ ഓൺലൈൻ പ്രകാശനവും നടന്നു.

നവംബർ

കേരളപ്പിറവി ദിനം

നവംബർ 1

21622 say no to drugs7.jpg

കേരളപ്പിറവി ദിനം ഇത്തവണ ലഹരി വിരുദ്ധ ദിനം ആയി ആചരിച്ചു. ലഹരിക്കെതിരെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് തെരുവുനാടകം സംഘടിപ്പിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് പാട്ട്, നൃത്തം എന്നിവ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനാടകം അവതരിപ്പിച്ചു

ശിശുദിനം

21622 PIC 2.jpg

ശിശു ദിനം നവംബർ 14

വെള്ള ജുബ്ബയിൽ റോസാപ്പൂവ് കുത്തി കുട്ടികൾ സ്കൂളിൽ എത്തി . അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ ചാച്ചാജിയെ കുറിച്ച്  പാട്ടുകൾ പ്രസംഗം എന്നിവ അവതരിപ്പിച്ചു.കുട്ടികൾ ശിശുദിന പതിപ്പുകളും തയ്യാറാക്കിയിരുന്നു.

ഡിസംബർ

ലോക ഭിന്നശേഷി വാരാഘോഷം

21622 PIC 1.jpg

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട്‌ ബി ആർ  സി  ആസൂത്രണം ചെയ്ത ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ  ഭാഗമായി ഗവ.മോയൻ  എൽ. പി സ്കൂളിലും വിവിധ പരിപാടികൾ  സംഘടിപ്പിച്ചു.ഭിന്നശേഷി  ദിനചരണവുമായി ബന്ധപ്പെട്ട സന്ദേശമെത്തി ക്കുന്നതിനായി സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുകയുണ്ടായി. മികച്ച രചന ബി ആർ സി യിൽ എത്തിക്കുകയും ബി ആർ സി തലത്തിൽ എൽപി വിഭാഗം ചിത്രരചനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും നമ്മുടെ വിദ്യാലയത്തിന് സാധിക്കുകയും ചെയ്തു. ഇതുകൂടാതെ ഭിന്നശേഷി ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി ഭിന്നശേഷി കുട്ടികൾ നേതൃത്വം നൽകിയ സ്പെഷ്യൽ അസംബ്ലിയും ഡിസംബർ ഒന്നാം തീയതി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഭിന്നശേഷി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശീയ യുവജന അവാർഡ് ജേതാവും ജനനി ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക യുമായ പ്രിയ രാമകൃഷ്ണൻ മുഖ്യാതിഥിയായി. ശൈലജ ടീച്ചർ ഭിന്നശേഷി സന്ദേശം നൽകിക്കൊണ്ട് സംസാരിച്ചു.സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ  ബിഗ് ക്യാൻവാസിൽ ഭിന്നശേഷി ദിന സന്ദേശം രേഖപ്പെടുത്തിക്കൊണ്ട് ക്യാൻവാസിന്റെ ഉദ്ഘാടനം പ്രിയ രാമകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് പിടിഎ എം പി ടി എ എസ് എം സി അംഗങ്ങൾ അധ്യാപകർ രക്ഷിതാക്കൾ കുട്ടികൾ തുടങ്ങിയ എല്ലാവരും ചേർന്ന് ബിഗ് ക്യാൻവാസിൽ തങ്ങളുടെതായ കാഴ്ചപ്പാടുകളും സന്ദേശങ്ങളും രേഖപ്പെടുത്തി. പരിമിതികളെ അതിജീവിച്ച് ജീവിത മുന്നേറ്റം കൈവരിച്ച ഏതാനും വ്യക്തികളുടെ നേർക്കാഴ്ചകളുടെ പ്രദർശനവും, ഭിന്നശേഷി സൗഹൃദ സമൂഹം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ സന്ദേശങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

2023 ജനുവരി

ജനുവരി 26 -റിപ്പബ്ലിക് ദിനം 2023

ത്രിവർണ്ണ പതാക വാനോളം ഉയർത്തി ഭാരതം ഇന്ന് 74-ാംമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ ആവേശവും സന്തോഷവും ഒട്ടും കുറയാതെ മോയൻ എൽ.  പി യിലെ പിഞ്ചുകുഞ്ഞുങ്ങളും ആഘോഷത്തിൽ അണിചേർന്നു.

.

രാവിലെ 9.00 മണിക്ക് പ്രധാന അധ്യാപകൻ ബാലകൃഷ്ണൻ സാർ പതാക ഉയർത്തി. തുടർന്ന് അദേഹം റിപ്പബ്ലിക് ദിന സന്ദേശംനൽകി. പി ടി എ പ്രസിഡന്റ് . ഉദയകുമാർ, ബി ആർ സി ട്രെയിനർ ബാലഗോപാൽ സാർ എന്നിവർ സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.

ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച കുരുന്നുകൾ എല്ലാവരുടെയും ഹൃദയം കവർന്നു.

ഝാൻസിയിലെ റാണിമാരായിരുന്നു ഏറെയും. ഭാരത മാതാവിന്റെ വേഷവും ഗംഭീരമായിരുന്നു.

പിന്നെ ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ജവഹർ ലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി.... അങ്ങനെ ഒരുപാടു പേർ കുട്ടികളിലൂടെ വീണ്ടും എത്തി.

ദേശസ്നേഹം തുടിക്കുന്ന ചടുലമായ പ്രസംഗങ്ങൾ, വർണ്ണപ്പകിട്ടാർന്ന നൃത്തങ്ങൾ, ഫ്ലാഷ് മോബ് ,.... നമ്മുടെ ആഘോഷത്തിന് അതിരില്ലല്ലൊ!

പരിപാടികൾക്കു ശേഷം പായസം വിതരണം ചെയ്തു. സ്കൂളിൽ എത്തിച്ചേർന്ന എല്ലാവരും പായസത്തിന്റെ രുചിയുമായി സന്തോഷത്തോടെ മടങ്ങി.

മാർച്ച്

വാർഷികാഘോഷം

സ്കൂളിലെ ഈ വർഷത്തെ വാർഷികാഘോഷം മാർച്ച് 17-ന് നടന്നു. ഉദ്ഘാടന സമ്മേളനവും

തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പാലക്കാട് നഗരസഭ ചെയർ പേഴ്സൺ പ്രിയ അജയൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

21622 annual day.jpg

വിരമിക്കുന്ന അദ്ധ്യപിക സഫിയ ടീച്ചർക്ക് ഇതോടൊപ്പം യാത്രയയപ്പ് നൽകി.