ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

വൈദ്യുതി വകുപ്പ്  കുട്ടികൾക്കായി ഊർജ്ജ സംരക്ഷണ ക്ലാസ് നടത്തി.

27/09/2023

ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി സ്കൂളിൽ ഊർജ്ജ സംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ കേരളത്തിലെ ഊർജ്ജത്തിൻറെ സ്രോതസ്സുകളെ കുറിച്ചും ഊർജ്ജം പാഴാവുന്നതിനെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. ഏതൊക്കെ  രീതിയിൽ ഊർജ്ജം സംരക്ഷിക്കാം എന്നും കുട്ടികൾക്ക് ക്ലാസ്സ് നൽകി. നമ്മുടെ വൈദ്യുതോപകരണങ്ങൾ ഏതു രീതിയിൽ ഉപയോഗിക്കണമെന്നും വേണ്ട നിർദ്ദേശങ്ങൾ നൽകി. സയൻസ് ക്ലബ്ബ് കൺവീനർ കെ. സത്യവതി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.എൻ .ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ പി.എസ് ജിതിൻ ക്ലാസ്സ് നയിച്ചു. മാനേജർ ഇൻ ചാർജ് കെ.കെ.വേണുഗോപാൽ,  കെ.എസ്.ഇ.ബി. ഓഫീസർ കെ. സജീവൻ, ടെക്നിക്കൽ അസിസ്റ്റന്റുമാരായ പി. മിഥുൻ, ബിപിൻ രാജ് എന്നിവർ പ്രസംഗിച്ചു. പി.നിഷ സ്വാഗതവും മുഹമ്മദ് ജാസിം നന്ദിയും പറഞ്ഞു.

ബഹിരാകാശ സഞ്ചാരി സ്കൂളിലെത്തി: ചാന്ദ്രദിനം ആഘോഷിച്ചു.

21/07/2023

ചെറുപുഴ ജെ എം യു പി സ്കൂളിൽ സയൻസ് ക്ലബിന്റെ നേതൃത്ത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. ബഹിരാകാശ സഞ്ചാരിയുടെ വേഷത്തിൽ ഒന്നാം ക്ലാസുകാരിയായ ഫാത്തിമത്ത് ഷസ്ന ഷഫീഖ് സ്കൂളിലെത്തിയപ്പോൾ കുട്ടികൾക്ക് അതൊരു കൗതുകമായി മാറി. ചാന്ദ്രദിന സ്പെഷ്യൽ അസംബ്ലിയിൽ വച്ച് കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പിന്റെ പ്രകാശന കർമ്മം സ്കൂൾ സീനിയർ അസിസ്റ്റൻറ് കെ. സത്യവതി നടത്തി . ചാന്ദ്രദൗത്യത്തിന്റെ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. പരിപാടികൾക്ക് പി നിഷ, കെ.ശ്രീപാൽ, കെ.അജിത്ത്, അന്ന കാതറിൻ,  ഋതു ലക്ഷ്മി, റിത്തിക് രാജ് എന്നിവർ നേതൃത്വം നൽകി.


സയൻസ് ക്ലബ്ബ് ഉദ്ഘാടനവും; ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

26/06/2023

ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചുകൊണ്ട് സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേഖലാ പ്രസിഡണ്ട് കെ.വി. രവീന്ദ്രൻ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തിക്കൊണ്ട് സയൻസ് ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനേജർ ഇൻ ചാർജ് കെ കെ വേണുഗോപാൽ , സീനിയർ അസിസ്റ്റൻറ് കെ. സത്യവതി , സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ  എന്നിവർ ആശംസകൾ അർപ്പിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ  പി. നിഷ സ്വാഗതവും സ്റ്റുഡന്റ് കൺവീനർ നിഹാര ഗിരീഷ് നന്ദിയും പറഞ്ഞു.

ലോക പരിസ്ഥിതി ദിനം

05/06/2023

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജെ എം യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ. പി,യു.പി  തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.. യു.പി തലത്തിൽ  നിഹാര  ഗിരീഷ് ഒന്നാം സ്ഥാനവും ആൻസ് മരിയ അലക്സ് രണ്ടാം സ്ഥാനവും തന്മയാ പി വി മൂന്നാം സ്ഥാനവും നേടി. എൽ പി തലത്തിൽ അനയ് കെ രാജ്  ഒന്നാം സ്ഥാനവും എബെൽ  ടോണി രണ്ടാം സ്ഥാനവും ആർദ്ര കെ  മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനമായി തൈ ചെടികൾ നൽകി  സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു.

ലോക ഹൃദയദിനം

29/09/2022

ജെ എം യുപി സ്കൂൾ ചെറുപുഴ 2022 സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബ് "എന്റെ ഹൃദയാരോഗ്യത്തിന്" സെമിനാർ സംഘടിപ്പിച്ചു. ഡോക്ടർ ജിനോ ഗോപാൽ പാലേരി ക്ലാസ് നയിച്ചു.

ലോക ഹൃദയദിനം