ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സീഡ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



കലാകാരനായ കർഷകന് വിദ്യാർത്ഥികളുടെ ആദരവ്

ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂൾ സീഡ് ക്ലബ് കുട്ടികൾ കർഷകനായ കലാകാരൻ കമ്പല്ലൂർ പെരളത്തെ സി.പി. അപ്പുക്കുട്ടൻ നായരെ ആദരിച്ചു. കാർഷിക രംഗത്ത് നിരന്തര പരീക്ഷണങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന കർഷകനായ ഇദ്ദേഹത്തെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയായിരുന്നു. കാർഷികവൃത്തി ലാഭമല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിൽ നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തേണ്ടതുണ്ട് എന്ന് പാഠഭാഗങ്ങളിൽ നിന്ന് മനസ്സിലാക്കിയ കുട്ടികൾ  അപ്പുക്കുട്ടൻ നായരുടെ വീട്ടിലെത്തിയപ്പോൾ തൻറെ കലാപരമായ കഴിവുകൾ കൊണ്ട് കൃഷിയുടെ എല്ലാ മേഖലകളിലും വിജയം കൈവരിച്ച വ്യക്തിയെയാണ് കാണാൻ കഴിഞ്ഞത്.

വീട്ടുമുറ്റത്ത്  ചെടികൾ കൊണ്ട് നല്ലൊരു അലങ്കാരം തീർത്തും ജലചക്രം നിർമ്മിച്ചും ജലത്തിൻറെ പുനരുപയോഗത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയായിരുന്നു. ഒരു പരിസ്ഥിതി പ്രവർത്തകനായ അദ്ദേഹം കുട്ടികൾക്കായി കൃഷിയെക്കുറിച്ച് ക്ലാസ്സെടുത്തു.

അധ്യാപകരായ സി.കെ .ഷീന, ഇ. ജയചന്ദ്രൻ , കുട്ടികളായ Pv തന്മയ, ശ്രീദേവ് ഗോവിന്ദ്, ശ്രിയാ ലക്ഷ്മി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

"ഹാപ്പി ഡ്രിങ്ക്സ് " ആരോഗ്യപാനീയ നിർമ്മാണം നടത്തി.

25/01/2023

ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ ആരോഗ്യപാനീയ നിർമ്മാണം നടത്തി.  സർവ്വശിക്ഷാ അഭിയാന്റെ  ഹാപ്പി ഡ്രിങ്ക്സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കുട്ടികൾക്കു മുന്നിൽ പ്രകൃതി വസ്തുക്കൾ ഉപയോഗിച്ച് കുടിക്കാനുള്ള വിവിധ പാനീയങ്ങൾ ഉണ്ടാക്കുകയും പ്രദർശനവും നടത്തി.

പായ്ക്കറ്റ് പാനീയങ്ങൾ ആരോഗ്യത്തിന് വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കാനും  അവഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനും വേണ്ടി സർവ്വശിക്ഷാ അഭിയാൻ ആവിഷ്കരിച്ച പദ്ധതിയാണ് ഹാപ്പി ഡ്രിങ്ക്സ് . ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ ഈ പരിപാടിയുടെ ഭാഗമായി പ്രകൃതി വസ്തുക്കളായ വിവിധ ഇലകളും പഴങ്ങളും ഉപയോഗിച്ച് വിവിധ തരം പാനീയങ്ങൾ കുട്ടികൾക്ക് നിർമ്മിച്ച് നൽകി. പാൽ, തൈര്, പുതിനയില, കറിവേപ്പില , മാന്തളിർ ,കക്കിരി, മുളക്, നാരങ്ങ, തക്കാളി, തേൻ തുടങ്ങിയ വിവിധ വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾക്ക് വേണ്ടി പാനീയങ്ങൾ നിർമ്മിച്ചു കാണിച്ചു.

വിവിധ തരം പാനീയങ്ങൾ കഴിച്ചു നോക്കിയ കുട്ടികൾ അതിന്റെ രുചിയിൽ ആസ്വദിച്ച് വീട്ടിൽ നിന്നും ഇത്തരം പാനീയങ്ങൾ നിർമ്മിക്കാം എന്ന തീരുമാനമെടുത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ സത്യവതി അധ്യക്ഷത വഹിച്ചു.

അനാരോഗ്യകരമായ പാനീയങ്ങൾ ജീവിതത്തിൽ വരുത്തുന്ന ദോഷങ്ങളെക്കുറിച്ചും ആരോഗ്യത്തിൽ ഉണ്ടാക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ .ഉണ്ണികൃഷ്ണൻ ബോധവൽകരണ ക്ലാസ്സ് നയിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.എ.സജി പരിപാടി ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ വി കെ സജിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.പി. പ്രഭാകരൻ നന്ദിയും പറഞ്ഞു. അധ്യാപകരായ സി.കെ ഷീന, E ഹരിത എന്നിവരും രമേശ് ബാബു, ശ്രീന രഞ്ജിത്ത് എന്നീ രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി.

ലഹരി ഉപയോഗത്തിനെതിരെ ലഘുലേഖ വിതരണം

27/10/2022

ചെറുപുഴ ജെഎം യു പി സ്കൂൾ സീഡ് ക്ലബ്ബംഗങ്ങൾ ലഹരി ഉപയോഗത്തിനെതിരെ  ചെറുപുഴ ടൗണിൽ ലഘുലേഖകൾ വിതരണം ചെയ്തു

ചെറുപുഴ: കേരള സംസ്ഥാന ഗവൺമെൻ്റിൻ്റെ ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി  ചെറുപുഴ ടൗണിൽ സീഡ് പരിസ്ഥിതി ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ ടൗണിലും, സ്ഥാപനങ്ങളിലും, വാഹനങ്ങളിലും ലഹരി വിപത്തിനെതിരെ ലഘുലേഖകൾ വിതരണം ചെയ്തു

ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും ലഹരി ഉപയോഗവും വില്പനയും കണ്ടാൽ എന്തു ചെയ്യണം എന്നും ലഘുലേഖയിൽ വിവരിക്കുന്നു. ചെറുപുഴ ടൗണിലെ ഓട്ടോ തൊഴിലാളികൾക്ക് ലഘുലേഖ വിതരണം ചെയ്തു കൊണ്ട് ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് കെ.എ.സജി അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു., സീഡ് കോ -ഓർഡിനേറ്റർ സി.കെ. ഷീന നന്ദി പറഞ്ഞു. അധ്യാപകരായ  റോബിൻ വർഗ്ഗീസ്,  ടി.പി പ്രഭാകരൻ  വിദ്യാർത്ഥികളായ ടി സ്നേഹ, എം. വൈഗ എന്നിവർ നേതൃത്വം നൽകി.