നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ചങ്ക്
ചങ്ക്
കൗമാര ശാക്തികരണ പരിശീലനം
ഉദ്ദേശ്യങ്ങൾ:
വിദ്യാർത്ഥികളുടെ തനത് പഠന ശീലങ്ങളും കോവിഡ് കാലത്ത് മാത്രമായി പരിചയിച്ച പഠന ശീലങ്ങളും കണ്ടെത്തുന്നതിനും, അവരിൽ ആരോഗ്യകരവും പ്രായോഗികവുമായ പഠനശീലങ്ങൾ വളർത്തിയെടുക്കുന്നതിനും, പുതിയ പഠന നൈപുണികൾ ശീലിക്കുന്നതിനും, പരീക്ഷകളിലുള്ള പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും, വ്യക്തിഗതമായ പഠന ശീലങ്ങളിലൂടെ മികവിലെത്തുന്നതിനുമുള്ള കർമ്മ പദ്ധതി.
ലക്ഷ്യം:
വിദ്യാർത്ഥികളുടെ സമ്മർദ്ദ രഹിതമായ മനസ്സിന് ഉടമകളാക്കുക. കൃത്യമായി സിലബസ്സ് എന്താണെന്ന് മനസ്സിലാക്കിക്കുക.അധ്യാപകരുമായി നല്ല ബന്ധം പുലർത്താൻ പഠിപ്പിക്കുക. സംശയങ്ങൾ മടിക്കാതെ ചോദിക്കാനുള്ള ധൈര്യം ഉറപ്പുവരുത്തുക. ഇച്ഛാശക്തി ഉപയോഗിച്ച് വിദ്യാർത്ഥികളുടെ അശ്രദ്ധയെ നിയന്ത്രിക്കുക. കൗമാര പ്രണയം മാനസിക ശക്തി ഉപയോഗിച്ച് നിയന്ത്രിക്കാൻ പഠിക്കുക. വീട്ടിലെയും വിദ്യാലയത്തിലെയും സമയം വിവേകത്തോടെ കൈകാര്യം ചെയ്യാൻ പഠിക്കുക. സുഹൃത്തുക്കളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കാൻ പഠിക്കുക. പരീക്ഷക്ക് തയ്യാറാവാനും അത് അവതരിപ്പിക്കാനുമുള്ള കലകൾ പഠിക്കുക എന്നിവയാണ് ചങ്കിന്റെ ലക്ഷ്യങ്ങൾ.