തുടരുന്നു തുടരുന്നു കൊറോണയാം
ഭീതിതൻ സംഹാരതാണ്ഡവം ലോകമെമ്പാടുമേ ...
ഒരുമിച്ചു നിന്ന് ചെറുത്ത് തോല്പിക്കാം
കൂട്ടരേ നമുക്കീ കൊറോണയാം പേടിയേ ...
പരിഭ്രമമില്ലാതെ കരുതലോടെ .
എതിരിടാം പൊരുതിടാം നമുക്കീ കൊറോണയെ
മനുജന്റെ ഹൃദയത്തി൯ ഭീതിതൻ വേരുകൾ
പൊട്ടിച്ചെറിഞ്ഞു വരികയെ൯ കൂട്ടരേ
ദൃഢനിശ്ചയത്തിന്റെ അഗ്നിതൻ നാളങ്ങൾ
നമ്മൾ തൻ ഹൃദയത്തി൯ താളമായി മാറട്ടെ ...
കൈകൾ കഴുകിടാം ശരീരം ശുചിയാക്കിടാം
ഹൃദയത്തി൯ ശുദ്ധി കളഞ്ഞിടാതേ
എതിരിടും പൊരുതിടും വിജയത്തിലെത്തിടും
ഉറപ്പായും നമ്മൾ കൊറോണയ്ക്ക് മേൽ
ജാതിമതവർണഭേദങ്ങളെങ്ങുപോയ് ...?
സമ്പത്തി൯ അഹംഭാവങ്ങളെങ്ങു പോയ് ...?
പടരുന്നു പടരുന്നു ഈ മഹാവ്യാധി
അതിരുകൾ മതിലുകൾ നോക്കീടാതെ
പായുന്നു കൊലവിളിയോടെയീ വൈറസ്
ലോകരാജ്യങ്ങളോ മുൾമുനയിൽ
ദ്വേഷ വിദ്വേഷങ്ങളെല്ലാം മറന്നിന്ന്
ലോകരാജ്യങ്ങൾ സഹോദരങ്ങൾ
എതിരിടും പൊരുതിടും വിജയത്തിലെത്തിടും
ഒരുമിച്ചു നമ്മൾ കൊറോണയ്ക്ക് മേൽ .