എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ജൂനിയർ റെഡ് ക്രോസ്
- കൊറോണ വൈറസ് തടയാനായി ആയിരം മാസ്ക് ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകി.
- വൈദ്യുതി പ്രതിസന്ധി നേരിടാൻ അമ്മമാർക്ക് ബോധവൽക്കരണം നടത്തുകയും കുട്ടികൾ 10 ടിപ്സ് മുന്നോട്ടുവച്ച് വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിച്ചു.
- കോവിഡ് പ്രതിസന്ധിയിൽ കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ പേരു വെളിപ്പെടുത്താതെ ജെ ആർ സി കുട്ടികൾ കോയിനുകളായി ആയി ഫോണിലൂടെ മാറി കൗൺസിലിംഗ് നടത്തി.
- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റാലി ,സ്വാതന്ത്ര്യ ദിന പോസ്റ്ററുകൾ ,സ്വതന്ത്ര ഗീതങ്ങൾ പ്രസംഗം തുടങ്ങിയവ നടത്തി
- കൊറോണ കാലത്തെ ഓണം എന്നപേരിൽ ഒരു കുടുംബങ്ങളിലെയും ഓണാഘോഷം വീഡിയോ ക്ലിപ്പ് തയ്യാറാക്കി .
- സഹജീവിക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ അഞ്ചു നിർധനരായ കുട്ടികൾക്ക് ഓണക്കോടി നൽകി .
- സ്കൂൾ ഹരിത സേനയുടെ നേതൃത്വത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ആയി വീട്ടിലും സ്കൂളിലും സമഗ്ര പരിപാടികൾ.