ജീവാമൃതം
22 വാള്യങ്ങളിൽ 7500 പേജിൽ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് എഴുതി തയ്യാറാക്കിയ സസ്യ ശാസ്ത്ര പഠന ഗ്രന്ഥം ആണ് ജീവാമൃതം . ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു . കേരളത്തിലെ ഔഷധ സസ്യങ്ങളെ പറ്റിയുള്ള ഒരു വിപുലമായ ശേഖരം തന്നെ അതിൽ ഉണ്ടായിരുന്നു . ഔഷധ സസ്യങ്ങളെ പറ്റിയുള്ള വിശദികരണവും അവ ഏതെല്ലാം രോഗങ്ങൾക് ഉപകരിക്കുമെന്നും അതിൽ പ്രതിപാദിച്ചിരുന്നു. ആയുർവേദ ഡോക്ടർസിന്റെയും ആയുർവേദ റിസർച്ച് വിദ്യാർത്ഥികളുടെയുമൊക്കെ അംഗീകാരം ജീവാമൃതത്തിനു മതിയാവോളം കിട്ടിയിരുന്നു സ്കോളിൽ നടത്തിയ പ്രദർശനം കാണുവാനായി മറ്റു സ്കൂളുകളിൽ നിന്ന് കുട്ടികളും നാട്ടുകാരുമൊക്കെ എത്തിയിരുന്നു