ജൂൺ-19-വായനാദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 19 വായനാദിനം

അവധി ദിനമായതിനാൽ ഓൺലൈൻ പ്രവർത്തനങ്ങളിലൂടെ വായനാദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ മലയാളം , ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി ഭാഷകളിലെ കഥയും കവിതയും വായിച്ച് ഓഡിയോ-വീഡിയോകൾ അതാത് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

ജൂൺ ഇരുപതാം തീയതി ശ്രീമതി ശുഭ ടീച്ചർ വായനാ പക്ഷാചരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീമതി ലീല ടീച്ചർ സ്വാഗതവും പിടിഎ പ്രസിഡണ്ട് പി വി രമ്യ ആശംസകൾ നേർന്നു സംസാരിച്ചു.വിദ്യാരംഗം കൺവീനർ മാധവൻ മാസ്റ്റർ നന്ദി അറിയിച്ചു. അവധിക്കാലം മുതൽ ആരംഭിച്ച ലൈബ്രറി പുസ്തകവിതരണം നല്ല നിലയിൽ തുടർന്നു വരുന്നു . കുട്ടികൾക്കായി നൽകിയ മലയാള ഭാഷാ പതിപ്പ് നിർമ്മാണം ജൂൺ 25ന് പൂർത്തിയാക്കും.

"https://schoolwiki.in/index.php?title=ജൂൺ-19-വായനാദിനം&oldid=1866441" എന്ന താളിൽനിന്ന് ശേഖരിച്ചത്