ഗവ. യു.പി.എസ്. കൂത്താട്ടുകുളം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
വർണാഭമായി


ശിശുദിനാഘോഷം
കൂത്താട്ടുകുളം
വെള്ളക്കുപ്പായങ്ങളണിഞ്ഞ് പനിനീർ പൂക്കളും
നിറപുഞ്ചിരിയുമായി എത്തിയ കുഞ്ഞു ചാച്ചാജിമാരും, വർണങ്ങൾ വാരിവിതറിയ വിവിധ ചമയങ്ങളുമായെത്തിയ കുരുന്നുകളും അവതരിപ്പിച്ച വിവിധ കലാ സംസ്കാരിക പരിപാടികളോടെകൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന ശിശുദിനാഘോഷം ശ്രദ്ധേയമായി. റാലിയും,വിവിധ വേഷങ്ങളും, മുദ്രാ ഗീതങ്ങളും റാലിക്ക് മിഴിവേകി.
പ്രസംഗം, നൃത്താവതരണം
, സംഘഗാനം,തുടങ്ങിയ വിവിധ അവതരണങ്ങളുമുണ്ടായി.ദ
നഗരസഭാഗം പി ആർ സന്ധ്യ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡൻ്റ് ലിനു മാത്യു അധ്യക്ഷനായി.

സി എച്ച് ജയശ്രി, ബിസ്മി ശശി, കെ ഗോപിക, ഹണി റെജി, ഉഷ അശോക്, പി ആർ ആര്യൻ,സിദ്ധാർത്ഥ് സുമേഷ്, ദേവനന്ദ സുജിഷ്, അയോണ സിദദ സോൾവിൻ ,എൽന ജോസ്, എന്നിവർ സംസാരിച്ചു.