ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ/2022-23-ലെ അംഗീകാരങ്ങൾ

എസ് എസ് എൽ സി 2022

കരുപ്പൂര് ഗവ ഹൈസ്കൂളിൽ 96 പേർ പരീക്ഷയെഴുതിയതിൽ 96 പേരും വിജയിച്ചു.ഏഴുപേർക്ക് എല്ലാ വിഷയങ്ങൾക്കും A+ലഭിച്ചു.ആറു കുട്ടികൾക്ക് 9 വിഷയങ്ങൾക്കും A+ലഭിച്ചു.സൂരജ് എസ് ആർ, പ്രിയങ്ക ബി, നയനസെൻ, ഡോണമരിയരാജ്, ദേവിക എ, മെഹ്ഷാൻ എസ്, വൃന്ദ ആർ ആർ എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്

വിദ്യാരംഗം സാഹിത്യപ്രശ്നോത്തരി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഉപജില്ലാ തലത്തിൽ നട42040ABHIRAMന്ന സാഹിത്യ പ്രശ്നോത്തരിയിൽ (എച്ച്.എസ്.വിഭാഗം) അനസിജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

NMMS 2022

 കരുപ്പൂര് ഗവ ഹൈസ്കൂളിൽ ഈ വ‍ർഷം രണ്ടുപേർക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചു. അഭിഷേക് എ എസ്, ദേവികാമേനോൻ എന്നിവർക്കാണ് ലഭിച്ചത്.

ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്

 ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആദർശ് കെമൂന്നാം സ്ഥാനവും യും,അഭിഷേക് ആർ നായരും,അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷും തെരഞ്ഞെടുക്കപ്പെട്ടു.

ലിറ്റിൽകൈറ്റ് - സംസ്ഥാനക്യാമ്പിലേയ്ക്ക്

ലിറ്റിൽകൈറ്റ്സ് സംസ്ഥാനക്യാമ്പിലേയ്ക്ക് അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷ് തെരഞ്ഞെടുക്കപ്പെട്ടു.

ഉപജില്ലാതല നീന്തൽ മത്സരം

 ഉപജില്ലാതല 200m,400m,800m ഫ്രീസ്റ്റെെലിൽ അർജുൻ ആർ എസ് ഗോൾ‍ഡ് മെഡൽ കരസ്ഥമാക്കി.

എൽ എസ് എസ് 2022

2021-22 വർഷത്തെ LSS പരീക്ഷയിൽ സൗരവ് എസ് ആർ, ദേവനന്ദ എസ് വി, അലന്യ എസ് എന്നീ മൂന്ന് കുട്ടികൾ സ്കോളർഷിപ്പ് നേടി.

ഉപജില്ലാതല ശാസ്ത്രമേള

2022-23 അധ്യയന വർഷത്തെ ഉപജില്ലാതല ശാസ്ത്രമേളയിലെ വിജയികൾ

വെയ്റ്റ് ലിഫ്റ്റിംഗ് - സംസ്ഥാനതലത്തിലേയ്ക്ക്

സംസ്ഥാനതല അണ്ടർ 73 കാറ്റഗറി വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ അഭിരാം ജി എസ് വെള്ളിമെ‍ഡൽ നേടി.

ഉപജില്ലാ തല സ്വദേശ് മെഗാക്വിസ്

കെ പി എസ് റ്റി എ നെടുമങ്ങാട് ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ്സിൽ അനസിജ് എം. എസ് രണ്ടാംസ്ഥാനം നേടി.

ഗാന്ധി കലോത്സവം

റവന്യുജില്ലാതല ഗാന്ധി കലോത്സവത്തിൽ യു.പി വിഭാഗത്തിൽ കവിതാലാപനത്തിൽ ഋതിക ആർ എച്ച് ഒന്നാം സ്ഥാനവും, ചിത്രരചനയിൽ അഖിൽ എച്ച് മൂന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗം ചിത്രരചനയിൽ ഷാരോൺ ജെ സതീഷ് ഒന്നാം സ്ഥാനം നേടി.

ചിത്രരചനാ മത്സരം-വനിത ശിശുക്ഷേമ വകുപ്പ്

വനിത ശിശുക്ഷേമ വകുപ്പിൻറെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ എന്ന വിഷയത്തിൽ ചിത്രരചനയിൽ ഷാരോൺ ജെ സതീഷ് രണ്ടാം സ്ഥാനം നേടി.

ജില്ലാതല ശാസ്ത്രമേള

ജില്ലാതല ശാസ്ത്രമേളയിൽ ഐ ടി പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആദർശ് കെ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. അതുപോലെ പേപ്പ‍ർ ക്രാഫിറ്റിൽ അലീന പി ആറും രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.

സംസ്ഥാനതല ശാസ്ത്രമേള

 സംസ്ഥാനതല ശാസ്ത്രമേള സംസ്ഥാനതല ശാസ്ത്രമേളയിൽ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ അലീന പി ആർ പേപ്പ‍ർ ക്രാഫിറ്റിൽ എ ഗ്രേഡ് കരസ്ഥമാക്കി.

ലിറ്റിൽകൈറ്റ്സ് - ജില്ലാതലത്തിലേയ്ക്ക്

 ലിറ്റിൽകൈറ്റ്സിൽറെ നെടുമങ്ങാട് സബ്ജില്ലാ ക്യാമ്പിൽ നിന്നും പ്രോഗാമിംഗ് വിഭാഗത്തിൽ ജില്ലാതലത്തിലേയ്ക്ക് നമ്മുടെ വിദ്യാലയത്തിലെ അഭി‍ൻരാജിന് സെലക്ഷൻ കിട്ടി.

Tug of war

 നെടുമങ്ങാട് ഉപജില്ല സീനിയർ വിഭാഗം Tug of war മത്സരത്തിൽ ആൺ കുട്ടികളും പെൺകുട്ടികളും മൂന്നാം സ്ഥാനം കരസ്ഥമാക്കി.

INSPIRE AWARD

 2022-2023 അധ്യയന വർഷത്തിലെ ഇൻസ്പെയർ അവാർഡിന് നമ്മുടെ വിദ്യാലയത്തിലെ രണ്ടു വിദ്യാർത്ഥികൾ അർഹരായി. ഒമ്പതാം ക്ളാസിലെ അബിൻദാസ് Stand notification system for two wheelers എന്ന വിഷയത്തിലും ഒമ്പതാം ക്ലാസിലെ തന്നെ അക്ഷയ് എസ് ആർ Rain Sensor എന്ന വിഷയത്തിലുമാണ് ഈ നേട്ടം കൈവരിച്ചത്.

വിദ്യാരംഗം - ജില്ലാതലം

 2022-2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സബ്ജില്ലാതലത്തിൽ നടന്ന ശില്പശാലയിൽ നാടൻപാട്ട് വിഭാഗത്തിൽ ഒൻപതാം ക്ലാസിലെ മിഷ്പ എന്ന വിദ്യാർത്ഥിനിയും ജലച്ഛായം വിഭാഗത്തിൽ ഏഴാം ക്ലാസിലെ അഖിൽ എന്ന വിദ്യാർത്ഥിയും ജില്ലാതലത്തിലേയ്ക്ക് അർഹത നേടി.

NUMATS 2022-23

 2022-2023 അധ്യയന വർഷത്തിലെ NUMATS പരീക്ഷയിൽ ആറാം ക്ലാസിലെ സൂരജ് എസ് വിജയിയായി.

KIDDIES SPORTS 2022-23

 സബ് ജില്ലാതലത്തിൽ നടന്ന എൽ.പി, യു.പി കായിക മേളയിൽ നമ്മുടെ സ്കൂളിലെ കൊച്ചു കൂട്ടുകാ‍ർ മികവാർന്ന നേട്ടം കൈവരിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് - ചിത്രരചനാ മത്സരം 2022-23

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 14/01/2023 ന് നടത്തിയ ചിത്രരചനാ മത്സരത്തിൽ യു.പി വിഭാഗംത്തിൽ ഷാന ജെ സതീഷും അഖിൽ എച്ചും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എസ്.എസ്.കെ - എഴുത്തുപച്ച - 2023

സമഗ്ര ശിക്ഷാ കേരളത്തിന്റെ പ്രസിദ്ധീകരണമായ എഴുത്തുപച്ചയിൽ നമ്മുടെ വിദ്യാലയത്തിൻറെ അഭിമാനമായ ഷാരോൺ ജെ സതീഷ് അതിൻറെ ഒരു ഭാഗമായി.

യോഗ ഒളിമ്പ്യാഡ് - 2023

15/05/23 ന് എസ്.സി.ഈ.ആർ.ടി യുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡ് 2023 ജില്ലാ തല മത്സരത്തിൽ (9,10) ക്ലാസ് കാറ്റഗറി മത്സരത്തിൽ നമ്മുടെ സ്കൂളിലെ 10 ക്ലാസ്സ് വിദ്യാർഥിനി ആര്യ പ്രസാദ് 2 സ്ഥാനം കരസ്ഥമാക്കി, സംസ്ഥാന യോഗ ഒളിമ്പിയാട് 2023ലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഗുസ്തി മത്സരം - 2023

കേരള റെസ്ലിംഗ് അസ്സോസിയേഷൻറെ നേതൃത്വത്തിൽ നടന്ന ജില്ലാതല യോഗ റെസ്ലിംഗ് മത്സരത്തിൽ ഈ സ്കൂളിലെ 10 ക്ലാസ്സ് വിദ്യാർഥിനികളായ ആദിത്യ, 39 കിലോ വിഭാഗത്തിലും അന്ന 46 കിലോ വിഭാഗത്തിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി, സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

എസ് എസ് എൽ സി 2023

കരുപ്പൂര് ഗവ ഹൈസ്കൂളിൽ 103 പേർ പരീക്ഷയെഴുതുകയും എല്ലാപേരും വിജയിക്കുകയും ചെയ്തു.18 പേർക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു.ഒരു കുട്ടിയ്ക്ക് 9 A+ ലഭിച്ചു.