ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/Say No To Drugs Campaign
ലഹരിമുക്ത കേരളം
'ലഹരിമുക്ത കേരളം ' എന്ന പരിപാടി വിദ്യാർത്ഥിനികൾ ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു.6 / 10 / 2022 വ്യാഴം രാവിലെ 10 മണിക്ക് 'ലഹരിമുക്ത കേരളം ' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രിയുടെ സന്ദേശം പ്രഥമാധ്യാപകരുടെ നേതൃത്വത്തിൽ യു പി , എച്ച് എസ് , എച്ച് എസ് എസ് വിഭാഗങ്ങളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ കോംപൗണ്ടിൽ ഒരുക്കിയിട്ടുള്ള സ്ക്രീൻ വഴി സംപ്രേഷണം ചെയ്തു. അതിനു ശേഷം പ്രഥമാധ്യാപകരായ പ്രിൻസിപ്പൽ ഗ്രീഷ്മ വി ടീച്ചർ , പ്രിൻസിപ്പൽ എച്ച് എം ഷാമി ടീച്ചർ , അഡിഷണൽ എച്ച് എം രാജേഷ് ബാബു സാർ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി . അതാത് ക്ലാസ്സ് അധ്യാപകർ അവർക്ക് ലഭ്യമായ മൊഡ്യൂൾ അനുസരിച്ച് ക്ലാസുകൾ നൽകി.
യു പി വിഭാഗം കുട്ടികൾക്ക് അഭികാമ്യമായ ആരോഗ്യശീലങ്ങളെക്കുറിച്ചും അവ കുഞ്ഞുങ്ങളിൽ വളരാനാവശ്യമായ ഗാർഹിക അന്തരീക്ഷത്തെക്കുറിച്ചും ഏത് പ്രതിസന്ധികൾ വന്നാലും നാം ഒറ്റയ്ക്കല്ല ഒന്നിച്ചാണ് എന്ന ധാരണ കുട്ടികൾക്ക് കൂടുതൽ ഉണർവേകി.ലഹരിവസ്തുക്കളുടെ ഉപയോഗം അഭികാമ്യമായ ആരോഗ്യശീലങ്ങളിൽ വരില്ലെന്ന അറിവ് കുട്ടികളിൽ എത്തിക്കാനായി മാനമൊരുക്കൽ പാട്ട് കുട്ടികളെ കേൾപ്പിച്ചു.മൊഡ്യൂൾന്റെ ഭാഗമായുള്ള കഥാപ്രസംഗം വീഡിയോസ് മുതലായവ കുട്ടികൾക്ക് കാണിച്ചു കൊടുത്തു.
എച്ച് എസ് , എച്ച് എസ് എസ് വിഭാഗം ക്ലാസ്സുകളിൽ ക്ലാസ് അധ്യാപകരുടെയും സഹ അധ്യാപകരുടെയും നേതൃത്വത്തിൽ ' ലഹരി മുക്ത കേരളം ' എന്ന ക്യാമ്പയിനിന്റെ ഭാഗമായി. നൽകിയിട്ടുള്ള മൊഡ്യൂളുകയിലെ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥിനികൾ ' ലഹരി മുക്ത കേരളം ' ഗാനം സംഘമായി ആലപിച്ചു.
അഭികാമ്യമല്ലാത്ത ശീലങ്ങളോട് എന്ത് നിലപാടെടുക്കണം എന്ന ധാരണ കുട്ടികൾക്ക് സഹായിക്കുന്ന തരത്തിലുള്ള ചിന്തയായിരുന്നു. മൊഡ്യൂൾ പ്രകാരം ഉണ്ടായിരുന്നത്.പാട്ടുകളിലൂടെയും വീഡിയോസ്കളിലൂടെയും കുട്ടികൾക്ക് ലഭിച്ചു ക്ലാസുകൾ ഏറ്റവും പ്രയോജനമുള്ളതായിരുന്നു.
ഈ സാമൂഹിക ദുരന്തത്തിനെതിരായ മനോഭാവവും പ്രതിരോധവും സാധ്യമാക്കാനായി കേരള സർക്കാർ എക്സൈസ് , പോലീസ് , ഹെൽത്ത് തദ്ദേശസ്വയഭരണം എന്നിങ്ങനെ വിവിധ വകുപ്പുകളെ ഒരു കുടകീഴിലാക്കിയുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സുദിഘമായ കർമ്മപദ്ധതി ഏറ്റവും അഭിനന്ദനീയമാണ്.ലഹരി മുക്ത സമൂഹനിർമ്മിതിക്കായി പ്രവർത്തിക്കാനും ഭാവി പ്രതീക്ഷകൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തി ലഹരിവസ്തുക്കളുടെ സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കാനും രക്ഷിതാക്കളുടെ പരിപൂർണ്ണ പിന്തുണ ഈ പദ്ധതിയ്ക്ക് ലഭിച്ചിട്ടുണ്ട്.
-
ലഹരിക്കെതിരെ ഒറ്റകെട്ടായി മുന്നോട്ട്
-
ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി കോട്ടൺഹില്ലിലെ കുട്ടികൾ
-
ലഹരിക്കെതിരെ പ്രവർത്തനങ്ങളുമായി ലിറ്റലിൽ കൈറ്റ്സ് കൂട്ടുകാരും
ലഹരിമുക്ത കേരളം2025
ലഹരിക്കെതിരെ സർക്കാർ ഒറ്റക്കെട്ടായി ആരംഭിച്ച ക്യാമ്പയിൻ പൊതുസമൂഹം ഗൗരവത്തിൽ എടുക്കുകയും ഒന്നിച്ച് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകാൻ പൊതുവിദ്യാഭ്യാസ അഞ്ചാംഘട്ട കർമ്മപദ്ധതിയുടെ ഭാഗമായി പ്രവർത്തന പദ്ധതി നടപ്പിലാക്കുകയാണ് .കർമ്മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും 25- 26 വർഷത്തെ 20 കർമ്മപദ്ധതികളുടെ പ്രകാശനവും കോട്ടൺ ഗവൺമെൻറ് ഗേൾസ് എച്ച്എസ്എസ് സ്കൂളിൽ വച്ച് ജൂൺ 26 തീയതി 2025 രാവിലെ 10 .15 ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു .ഈ ചടങ്ങിലെ സ്വാഗതം പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോക്ടർ കെ വസൂകി ഐഎഎസ് ,അധ്യക്ഷൻ ശ്രീ വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രിയും ആയിരുന്നു മുഖ്യ അതിഥി എം ബി രാജേഷ് എംഎൽഎ യും അഡ്വക്കേറ്റ് ആന്റണി രാജു ,ശ്രീമതി ആര്യ രാജേന്ദ്രൻ ,ശ്രീ സുരേഷ്, ശ്രീമതി രാഖി രവികുമാർ ഡോക്ടർ ആർ കെ ജെ പ്രകാശ് ,എ ആർ സുപ്രിയ ശ്രീ കെ അൻവർ സാദത്ത് ,ശ്രീ സി രാമകൃഷ്ണൻ ,സി ബി അബുരാജ്, ശ്രീ ആർ എസ് ഷിബു, ശ്രീ സന്തോഷ് സി എ ,ശ്രീമതി ഗ്രീഷ്മ ബി ശ്രീമതി ഗീത ജി ഡോക്ടർ അരുൺ മോഹൻ എന്നിവർ പങ്കെടുത്തു ആശംസകൾ അറിയിച്ചു ഈ ഒരു പരിപാടിയുടെ കൃതജ്ഞത അറിയിച്ചത് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ ഷാനവാസ് ഐഎഎസ്



SAY NO TO DRUGS
സംസ്ഥാനതല ഉദ്ഘാടനവും 25- 26 വർഷത്തെ

25- 26 വർഷത്തെ 20 കർമ്മപദ്ധതികളുടെ പ്രകാശന