ലഹരിക്കെതിരെ ബോധവല്ക്കരണ സദസ്

അത്തോളി സർക്കിൾ ഇൻസ്പെക്ടർ ജിതേഷ് പി.കെ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.
JRC,സ്കൗട്സ് &ഗൈഡ്സ് ലഹരിക്കെതിരെ
സ്ക്കൂൾ അസംബ്ളിയിലെ ലഹരി വിരുദ്ധ പ്രതിജ്ഞ

സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അത്താണി അങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവല്ക്കരണ സദസ് സംഘടിപ്പിച്ചു.

അത്തോളി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എ.എം.സരിതയുടെ അധ്യക്ഷതയിൽ അത്തോളി സർക്കിൾ ഇൻസ്പെക്ടർ ജിതേഷ് പി.കെ പരിപാടി

ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ

കെ.സി.മുഹമ്മദ് ബഷീർ സ്വാഗതവും

വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ , പി ടി എ പ്രസിഡണ്ട് വി എം മനോജ്‌ കുമാർ , എസ്.എം.സി ചെയർമാൻ ഷിജു വി.എം , സായം സാഗർ എന്നിവർ ആശംസയും

സ്കൂൾ ലീഡർ പാർവതിമോഹൻ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമുയർത്തി വിളംബരജാഥയും ഫ്ലാഷ് മോബും ചടങ്ങിനോടനുബന്ധിച്ച് നടന്നു..

സ്കൂളിലെ മുഴുവൻ കുട്ടികളെയും അണിനിരത്തി

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്തു.

സോഷ്യൽ സർവ്വീസ് സ്കീം കോർഡിനേറ്റർ കെ.രാജു നന്ദി പറഞ്ഞു.

ബോധവത്ക്കരണ ക്ലാസ് ശ്രീ കുഞ്ഞമ്മദ് മാസ്റ്റർ