ലഹരി വിരുദ്ധ ക്യാമ്പയ്ൻ
ഒക്ടോബർ ആറിന് മുഖ്യമന്ത്രി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തത് രക്ഷിതാക്കളെയും കുട്ടികളെയും അധ്യാപകരെയും പ്രോജക്ടർ ഉപയോഗിച്ച് സ്കൂളിൽ പ്രദർശിപ്പിച്ചു കാണിച്ചു. അന്നേദിവസം ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ആയ അഭിലാഷ് ടി ആർ രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.തുടർന്ന് അധ്യാപികയായ മോനിഷ എം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. ഒക്ടോബർ 31ന് കുട്ടികൾ നവംബർ ഒന്നിന് നടക്കുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. നവംബർ ഒന്നിന് രാവിലെ അസംബ്ലി ചേർന്ന് കുട്ടികൾ പ്രതിജ്ഞ ചൊല്ലി. ഉച്ചയ്ക്കുശേഷം പിടിഎ അംഗങ്ങളും രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് മനുഷ്യ ചങ്ങല തീർക്കുകയും പ്രതീകാത്മകമായി തയ്യാറാക്കിയ ലഹരി വിരുദ്ധ രാക്ഷസനെ കത്തിക്കുകയും ചെയ്തു.