ലഹരി വിരുദ്ധ ബോധവൽക്കരണ -- കുട്ടി ചങ്ങല

ലഹരിവിരുദ്ധ പാഠവുമായി മുഹമ്മ സി എം എസ് എൽ പി സ്കൂളിൽ കുട്ടി ചങ്ങല. കുട്ടികളും അധ്യാപകരും സാംസ്കാരികപ്രവർത്തകരും രക്ഷകർത്താക്കളും കണ്ണികളായി പ്രതിജ്ഞയെടുത്തു. 454 കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകളുമായി സ്കൂളിന്റെ മുന്നിലെ റോഡരികിലാണ് ചങ്ങല തീർത്തത്.കളക്ടർ വി ആർ കൃഷ്ണതേജ സമ്മേളനം ഉദ്ഘാടനം ചെയ്ത് ചങ്ങലയിൽ കണ്ണിയായി.ജില്ലയിൽ ആദ്യമായാണ് ഒരു എൽപി സ്കൂളിൽ ഇത്തരമൊരു പരിപാടി എന്ന് കളക്ടർ പറഞ്ഞു. മുഴുവൻ എൽപി സ്കൂളുകളിലും ലും ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കാൻ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക്‌ നിർദേശം നൽകും. ലയൺസ് ക്ലബ് ഓഫ് ആലപ്പി സൗത്തിന്റെ സഹായത്തോടെ സ്കൂളിൽ പച്ചക്കറി കൃഷിക്ക് തൈ നടീലും കളക്ടർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ അധ്യക്ഷനായി.സ്കൂൾ ലീഡർ റോഷിത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപക ജോളി തോമസ് സ്വാഗതം പറഞ്ഞു. ലോക്കൽ മാനേജർ തോമസ് കെ പ്രസാദ്,പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,വൈസ് പ്രസിഡന്റ് എൻ ടി റെജി ,സ്ഥിരം സമിതി അധ്യക്ഷ പി എൻ നസീമാ,പഞ്ചായത്ത് അംഗം നിഷ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം എസ് ലത,ചർച്ച് വർക്കർ ചെയ്യാൻ പി. എം ഐസക്ക്,കൃഷി ഓഫീസർ കൃഷ്ണ, പിടിഎ വൈസ് പ്രസിഡന്റ് അനിൽകുമാർ, എം പി ടി എ പ്രസിഡന്റ് ശാരി മോൾ, വൈസ് പ്രസിഡന്റ് ശ്രീ വിദ്യ, ലയൺസ് ക്ലബ്ബ് ഓഫ് ആലപ്പി സൗത്ത് ടി ജി പ്രസിഡന്റ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ടോം ജോസഫ് സെക്രട്ടറി അശോക് കുമാർ, പ്രൊഫ.പ്രിയ കുമാർ തുടങ്ങിയവർ സംസാരിച്ചു..

ലഹരി വിരുദ്ധ ബോധവൽക്കരണ -- കുട്ടി ചങ്ങല ഉദ്ഘാടനം കളക്ടർ വി ആർ കൃഷ്ണതേജ
പ്രമാണം:SNTD22-ALP-34240-02.jpg
ഉദ്ഘാടനം
ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ ലീഡർ റോഷിത് ചൊല്ലിക്കൊടുത്തു.
ലഹരിവിരുദ്ധ പാഠവുമായി മുഹമ്മ സി എം എസ് എൽ പി സ്കൂളിൽ കുട്ടി ചങ്ങല.