ഒക്ടോബർ 6 മുതൽ "ലഹരി മുക്ത കേരളം" കാമ്പയിനിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഒക്ടോബർ 6 നു രാവിലെ മണിക്ക് ബഹു മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം LCD പ്രോജെക്ടർ ഉപയോഗിച്ച് പ്രദർശിപ്പിച്ചു . മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും ഇതിന്റെ ഭാഗമാക്കാൻ സാധിച്ചു . ഒക്ടോബർ 7 നു ഉച്ചക്ക്  1.45 നു സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിനു ചീമേനി എസ്  ഐ ശ്രീ ബാബു പി നേതൃത്വം നൽകി. ക്ലാസ്സിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തി . 3.30 നു സ്കൂൾ  ജാഗ്രതാ സമിതി രൂപീകരണ യോഗം നടന്നു . കമ്മിറ്റി രൂപീകരിച്ചു തുടർപ്രവർത്തനങ്ങൾ ആലോചിച്ചു നടപ്പിലാക്കി .

ANTI DRUG AWARENESS POSTER
ANTI DRUG AWARENESS CLASS
ANTI DRUG CAMPAIGN
ANGTI DRUG HUMAN CHAIN
DRUG BURNING AS SYMBOLIC


2022 NOVEMBER 1 നു വാർഡ് ലഹരി വിരുദ്ധ സമിതിയോടൊപ്പം ചേർന്ന് വലിയപൊയിൽ പോസ്റ്റ് ഓഫിസിനു സമീപം മനുഷ്യ ചങ്ങലയും വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ലഹരിവിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മകമായി ലഹരി പദാർത്ഥം കത്തിക്കലും നടത്തി.